വരവറിയിച്ച് പന്ത്; രണ്ടാം സന്നാഹത്തിൽ ഇന്ത്യ കണക്കുതീര്‍ത്തു
text_fieldsമുംബൈ: 19കാരന് ഋഷഭ് പന്ത് കൊടുങ്കാറ്റായി ആഞ്ഞുവീശിയപ്പോള്‍ ആദ്യ സന്നാഹം കൈവിട്ടതിന് ഇന്ത്യ കണക്കുതീര്‍ത്തു. അജിന്‍ക്യ രഹാനയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ എ ടീം രണ്ടാം സന്നാഹമത്സരത്തില്‍ ഇംഗ്ളണ്ട് ഇലവനെ ആറു വിക്കറ്റിന് തോല്പിച്ചു. ഇംഗ്ളണ്ടിന്‍െറ 282 റണ്‍സ് ഇന്ത്യ 39.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (91) ഷെല്‍ഡണ്‍ ജാക്സണ് (59) ഋഷഭ് പന്ത് (59) എന്നിവരുടെ അര്‍ധസെഞ്ച്വറിയും ദീര്‍ഘ കാലത്തിനുശേഷം കളത്തിലിറങ്ങിയ സുരേഷ് റെയ്നയുടെ 45 റണ്‍സുമാണ് ഇംഗ്ളണ്ടിന്‍െറ സ്കോര്‍ അനായാസം മറികടക്കാന്‍ ആതിഥേയരെ സഹായിച്ചത്.
ടോസ് നേടിയ ഇംഗ്ളണ്ട് ബാറ്റിങ് തെരഞ്ഞെടുത്തെങ്കിലും കഴിഞ്ഞ കളിയിലെപ്പോലെ റണ്‍മല കണ്ടത്തൊനായില്ല. പര്‍വേസ് റസൂലിന്‍െറ നേതൃത്വത്തില്‍ ഏഴു പന്ത് ബാക്കി നില്‍ക്കെ 282 റണ്‍സിന് ഇന്ത്യ എറിഞ്ഞിടുകയായിരുന്നു.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി രഹാനെ പത്തു ഫോറും ഒരു സിക്സുമടക്കം 91 റണ്‍സെടുത്ത് മികച്ച തുടക്കം നല്കി. മറുവശത്തുണ്ടായിരുന്ന ജാക്സണ് പുറത്തായതോടെയാണ ്ഋഷഭ് പന്ത് എന്ന കൗമാരതാരം കൊടുങ്കാറ്റായി അവതരിച്ചത്. സെലക്ടര്‍മാരുടെ വിശ്വാസം കാത്ത് പന്ത് വെറും 36 പന്തില്‍ അടിച്ചെടുത്തത് 59 റണ്‍സ്. എട്ടു ഫോറും രണ്ടു സിക്സുമടങ്ങിയതായിരുന്നു പന്തിന്‍െറ ഇന്നിങ്സ്. ശേഷമിറങ്ങിയ റെയ്ന വീര്യം കുറക്കാതെ വിജയത്തിലേക്ക് ടീമിനെ നയിച്ചു. പിന്നീട് ദീപക് ഹൂഡക്കും (23) ഇഷാന് കിഷനിനും (5) വിജയറണ്‍ മറികടക്കേണ്ട ചുമതല മാത്രമെയുണ്ടായിരുന്നുള്ളൂ.
ഇംഗ്ളണ്ടിനായി ഓപണര്‍ ജേസണ്‍ റോയ് (15 പന്തില്‍ 25) അലക്സ് ഹെയ്സ് (51) ജോണി ബെയര്‍സ്റ്റോ(64) എന്നിവര്‍ തിളങ്ങി. ഹെയ്സും ബെയര്‍സ്റ്റോയും രണ്ടാം ഇന്നിങ്സില്‍ 74 റണ്‍സിന്‍െറ പാര്ട്ണര്ഷിപ്് ഉയര്‍ത്തി. പിന്നീട് ആര്‍ക്കും കാര്യമായി പിടിച്ചുനില്‍ക്കാനായില്ല. ഒടുവില്‍ പത്താം വിക്കറ്റില്‍ ആദില്‍ റാഷിദും (39) ഡേവിഡ് വില്ളെയും (38) പടുത്തുയര്‍ത്തിയ 71 റണ്‍സാണ് ഇഗ്ളണ്ട് സ്കോര്‍ 282ലേക്കത്തെിച്ചത്. പര്‍വേസ് റസൂല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
