കൈയിലിരിപ്പ്​ പാരയായി​; എയ്​ഡൻ മർക്രം മൂന്നാം ടെസ്​റ്റിനില്ല

22:39 PM
17/10/2019
aiden-markram-171019.jpg

റാ​ഞ്ചി: ശ​നി​യാ​ഴ്​​ച ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന ഫ്രീ​ഡം പ​ര​മ്പ​ര​യി​ലെ മൂ​ന്നാം ടെ​സ്​​റ്റി​നു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മി​ൽ​നി​ന്നും എ​യ്​​ഡ​ൻ മ​ർ​ക്രം പു​റ​ത്ത്.  പു​ണെ​യി​ൽ ന​ട​ന്ന ര​ണ്ടാം ക്രി​ക്ക​റ്റ്​ ടെ​സ്​​റ്റി​​െൻറ ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ പു​റ​ത്താ​യ​തി​ൽ നി​രാ​ശ​നാ​യ മ​ർ​ക്രം ഉ​റ​പ്പേ​റി​യ വ​സ്​​തു​വി​ൽ ഇ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ കൈ​ത്ത​ണ്ട​ക്ക്​ പ​രി​ക്കേ​റ്റു. വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ പൊ​ട്ട​ലു​ണ്ടെ​ന്ന്​ വ്യ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന്​ താ​രം വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ മ​ട​ങ്ങി.

ആ​ദ്യ ടെ​സ്​​റ്റി​ല്‍ അ​ഞ്ചും 39ഉം ​റ​ണ്‍സ് മാ​ത്ര​മെ​ടു​ത്ത മ​ര്‍ക്രം ര​ണ്ടാം ടെ​സ്​​റ്റി​​െൻറ ര​ണ്ട് ഇ​ന്നി​ങ്​​സി​ലും പൂ​ജ്യ​ത്തി​ന്​ പു​റ​ത്താ​യി​രു​ന്നു. ആ​ദ്യ ര​ണ്ട്​ മ​ത്സ​ര​ങ്ങ​ളും തോ​റ്റ്​ പ​ര​മ്പ​ര ന​ഷ്​​ട​പ്പെ​ടു​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക അ​വ​സാ​ന മ​ത്സ​രം ജ​യി​ച്ച്​ മു​ഖം ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ്​ തി​രി​ച്ച​ടി.

പ​രി​ശീ​ല​ന​മ​ത്സ​ര​ത്തി​ൽ സെ​ഞ്ച്വ​റി​യ​ടി​ച്ചെ​ങ്കി​ലും പ​ര​മ്പ​ര​യി​ൽ മ​ർ​ക്ര​മി​ന്​ തി​ള​ങ്ങാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. 

Loading...
COMMENTS