ഷാർജ: കുട്ടിക്രിക്കറ്റിെൻറ പുതിയ പതിപ്പായ ടി10 ടൂർണമെൻറിന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിെൻറ അംഗീകാരം. കഴിഞ്ഞ സീസണിൽ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ഷാർജ കേന്ദ്രീകരിച്ച് ആരംഭിച്ച പത്ത് ഒാവർ ടൂർണമെൻറിനാണ് െഎ.സി.സിയുടെ അനുമതി ലഭിച്ചത്. െഎ.സി.സിക്കു കീഴിലെ കളിക്കാർക്കും സ്പോൺസർമാർക്കും ടൂർണമെൻറുമായി സഹകരിക്കാൻ അനുമതിയുണ്ടാവും.
നവംബർ 23നാണ് രണ്ടാം സീസൺ ആരംഭിക്കുന്നത്. റാഷിദ് ഖാൻ, ഷാഹിദ് അഫ്രീദി, ശുെഎബ് മാലിക്, ഒായിൻ മോർഗൻ, ബ്രണ്ടൻ മക്കല്ലം, സുനിൽ നരെയ്ൻ, ഡാരൻ സമ്മി, ഷെയ്ൻ വാട്സൻ എന്നിവരാണ് വിവിധ ടീമുകളുടെ ക്യാപ്റ്റന്മാർ. കേരള കിങ്സ് എന്ന പേരിലും ടീമുണ്ട്.