Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅണ്ടർ 19 ഏഷ്യ കപ്പ്​...

അണ്ടർ 19 ഏഷ്യ കപ്പ്​ ക്രിക്കറ്റ്​: പാകിസ്​താനെ 185 റൺസിനു​ തകർത്തു; അഫ്​ഗാനിസ്​താന്​ കന്നിക്കിരീടം

text_fields
bookmark_border
അണ്ടർ 19 ഏഷ്യ കപ്പ്​ ക്രിക്കറ്റ്​: പാകിസ്​താനെ 185 റൺസിനു​ തകർത്തു; അഫ്​ഗാനിസ്​താന്​ കന്നിക്കിരീടം
cancel

ക്വാലാലംപുർ: അണ്ടർ 19 ഏഷ്യ കപ്പ്​ ക്രിക്കറ്റിൽ ചരിത്രം കുറിച്ച്​ അഫ്​ഗാനിസ്​താന്​ കിരീടം. കലാശപ്പോരിൽ പാകിസ്​താനെ 185 റൺസിനു​ തകർത്താണ്​ അഫ്​ഗാൻ കൗമാരപ്രതിഭകൾ കന്നിക്കിരീടം സ്വന്തമാക്കിയത്​. വിക്കറ്റ്​ കീപ്പർ ഇക്​റാം ഫായിസി​​െൻറ സെഞ്ച്വറി (107) മികവിൽ 248 റൺസെടുത്ത അഫ്​ഗാനെതിരെ പാകിസ്​താൻ 63 റൺസിന്​ തകർന്നടിയുകയായിരുന്നു.

അഞ്ചു വിക്കറ്റ്​ വീഴ്​ത്തിയ മുജീബ്​ സദ്​റാ​ൻ, മൂന്നു വിക്കറ്റ്​ വീഴ്​ത്തിയ ഖൈസ്​ അഹ്​മദ്​ ​എന്നിവരുടെ ബൗളിങ്​ മികവിലായിരുന്നു അഫ്​ഗാൻ തേരോട്ടം. പാക്​ നിരയിൽ മുഹമ്മദ്​ താഹ (19), ക്യാപ്​റ്റൻ ഹസൻ ഖാൻ (10) എന്നിവർ മാത്രമാണ്​ രണ്ടക്കം കണ്ടത്​. ടൂർണമ​െൻറിൽ ഇന്ത്യയും ബംഗ്ലാദേശും നേര​ത്തേതന്നെ പുറത്തായിരുന്നു. പരമ്പരയിലുടനീളം മികച്ച ബൗളിങ്​ പുറത്തെടുത്ത മുജീബ്​ സദ്​റാനാണ്​ മാൻ ഒാഫ്​ ദ സീരീസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afganisthanmalayalam newssports newsCricket NewsU-19 Asia Cup
News Summary - Afghanistan Thrash Pakistan by 185 Runs to Lift U-19 Asia Cup -Sports news
Next Story