Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോകകപ്പ്​ യോഗ്യത:...

ലോകകപ്പ്​ യോഗ്യത: വിൻഡീസിനെ അട്ടിമറിച്ച്​ അഫ്​ഗാൻ ചാമ്പ്യന്മാർ; റാഷിദ്​ ഖാന്​ അതിവേഗ 100 വിക്കറ്റ്​

text_fields
bookmark_border
ലോകകപ്പ്​ യോഗ്യത: വിൻഡീസിനെ അട്ടിമറിച്ച്​ അഫ്​ഗാൻ ചാമ്പ്യന്മാർ; റാഷിദ്​ ഖാന്​ അതിവേഗ 100 വിക്കറ്റ്​
cancel

ഹരാരെ: ലോകകപ്പ്​ യോഗ്യത റൗണ്ടി​​​െൻറ ഫൈനൽ പോരാട്ടത്തിൽ വിൻഡീസിനെ അട്ടിമറിച്ച്​ അഫ്​ഗാൻ ചാമ്പ്യന്മാർ. അതിവേഗം 100 വിക്കറ്റ്​ എന്ന ​െ​റക്കോഡ്​ ലെഗ്​ സ്​പിന്നർ റാഷിദ്​ ഖാൻ സ്വന്തം പേരിലാക്കിയ മത്സരത്തിൽ വിൻഡീസിനെ​ ഏഴു വിക്കറ്റിന്​ തകർത്താണ്​ അഫ്​ഗാൻ ലോകകപ്പ്​ യോഗ്യത ചാമ്പ്യൻഷിപ്പി​​​െൻറ ജേതാക്കളായത്​. നേരത്തേ, സൂപ്പർ സിക്​സിൽ ഒന്നും രണ്ടും സ്​ഥാനത്തെത്തിയ വെസ്​റ്റിൻഡീസും അഫ്​ഗാനിസ്​താനും ലോകകപ്പ്​ യോഗ്യത നേടിയിരുന്നു. 

മത്സരത്തിൽ ആദ്യം ബാറ്റുചെയ്​ത വിൻഡീസിനെ മുജീബു റഹ്​മാ​​​െൻറ നേതൃത്വത്തിൽ (നാലു വിക്കറ്റ്​) അഫ്​ഗാനിസ്​താൻ 204 റൺസിന്​ പിടിച്ചുകെട്ടി. ഇതിനി​െട, വിക്കറ്റ്​ കീപ്പർ ഷെയ്​ ഹോപ്പിനെ എൽ.ബിയിൽ കുരുക്കിയാണ്​ റാഷിദ്​ ഖാൻ റെക്കോഡ്​ നേട്ടം കൈവരിച്ചത്​ (44 മത്സരം). ആസ്​ട്രേലിയയുടെ മിച്ചൽ സ്​റ്റാർക്കിനെയാണ്​ (52) റാഷിദ്​ ഖാൻ മറികടന്നത്​. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്​ഗാൻ മുഹമ്മദ്​ ഷഹ്​സാദ്​ (84), റഹ്​മത്​ ഷാ (51) എന്നിവരുടെ മികവിൽ 40 ഒാവറിൽ ലക്ഷ്യം കണ്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afganisthanRashid Khanmalayalam newssports newsCricket NewsFastest To 100 ODI Wickets
News Summary - Afghanistan Sensation Rashid Khan Becomes Fastest To 100 ODI Wickets -Sports news
Next Story