സർ ഡൊണാൾഡ് ബ്രാഡ്മാന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ശരാശരി റെക്കോർഡ് ആരെങ്കിലും മറികടക്കുമോ എന്നത് ക്രിക്കറ്റ് ലോകത്തെ സ്ഥിരം ചർച്ചകളിലൊന്നാണ്. 99.94 ശരാശരിയോടെയണ് അദ്ദേഹം കളി നിർത്തിയത്. ബ്രാഡ്മാനേക്കാൾ മികച്ച ശരാശരിയുള്ള കളിക്കാരൻ പിന്നീട് ക്രിക്കറ്റ് ലോകത്തുണ്ടായിട്ടില്ല.എന്നാൽ 121.77 ശരാശരിയിൽ അഫ്ഗാനിൽ നിന്നുള്ള ബഹീർ ഷാ എന്ന ബാറ്റ്സ്മാൻ ബ്രാഡ്മാനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി വാർത്തകൾ സൃഷ്ടിച്ചിരിക്കുകയാണ്. ഏഴു ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ നിന്നായി ബഹീർ ഇതുവരെ 1,096 റൺസ് നേടിയിട്ടുണ്ട്.
ഐ.സി.സി അണ്ടർ 19 ലോകകപ്പിൽ കളിക്കുന്ന ബഹീർ അഫ്ഗാൻ ജന്മം നൽകിയ മികച്ച ക്രിക്കറ്റിലൊരാളാണ്. റൺദാഹവുമായി നടക്കുന്ന ബഹീർ 18ാം വയസ്സിൽ ആദ്യ ഇന്നിംഗ്സിൽ 256 റൺസാണ് സ്വന്തമാക്കിയത്. തന്റെ അഞ്ചാമത്തെ ഇന്നിംഗ്സിൽ ബഹീർ ഒരു ട്രിപ്പിൾ സെഞ്ചുറി അടിച്ച് എല്ലാവരെയും വിസ്മയിപ്പിച്ചിരുന്നു. ട്രിപ്പിൾ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ബഹീർ ഇതോടെ മാറി. പാകിസ്താന്റെ ജാവേദ് മിയാൻദാദാണ് ഒന്നാമതുള്ളത്.
ഏറ്റവും വേഗതയേറിയ 1000 ഫസ്റ്റ്ക്ലാസ് റണ്ണുകളെന്ന ബിൽ പോൺസ്ഫോർഡിന്റെ റെക്കോഡ് തകർക്കാനുള്ള ബഹീറിൻെറ ശ്രമം മഴ കാരണം മഴ ഉപേക്ഷിച്ചതോടെ പാഴായി. ആദ്യ ആറ് ഇന്നിംഗ്സിൽ ബഹീർ 831 റൺസാണ് അടിച്ചെടുത്തത്. ഒടുവിൽ 121.77 ശരാശരിയിൽ സാക്ഷാൽ ബ്രാഡ്മാനെ പിന്നിലാക്കിയാണ് ബഹീർ മുന്നേറുന്നത്.