Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപാ​കി​സ്​​താ​നെ...

പാ​കി​സ്​​താ​നെ അ​ട്ടി​മ​റി​ച്ച്​ അ​ഫ്​​ഗാ​ൻ

text_fields
bookmark_border
afghan
cancel

ക്രൈ​സ്​​റ്റ്​​ച​ർ​ച്ച്​: കൗ​മാ​ര ലോ​ക​ക​പ്പ്​ പോ​രാ​ട്ട​ത്തി​ന്​  അ​ട്ടി​മ​റി​യോ​ടെ തു​ട​ക്കം. ഉ​ദ്​​ഘാ​ട​ന ദി​ന​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പു​തു​ശ​ക്​​തി​ക​ളാ​യ അ​ഫ്​​ഗാ​നി​സ്​​താ​ന്​​ അ​യ​ൽ​ക്കാ​രാ​യ പാ​കി​സ്​​താ​നെ​തി​രെ അ​ഞ്ചു വി​ക്ക​റ്റി​​െൻറ ത്ര​സി​പ്പി​ക്കു​ന്ന ജ​യം. ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു മ​ത്സ​രം. 

ടോ​സ്​ നേ​ടി ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ പാ​കി​സ്​​താ​ൻ 47.4 ഒാ​വ​റി​ൽ 188ന്​ ​പു​റ​ത്താ​യ​പ്പോ​ൾ, മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ അ​ഫ്​​ഗാ​ൻ 47.3 ഒാ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു. ആ​ദ്യ നാ​ല്​ ഒാ​വ​റി​നു​ള്ളി​ൽ പാ​കി​സ്​​താ​​ൻ മു​ൻ​നി​ര​യെ പു​റ​ത്താ​ക്കി നാ​യ​ക​ൻ ന​വീ​നു​ൽ ഹ​ഖ്​ ന​ൽ​കി​യ തു​ട​ക്കം മു​ത​ലെ​ടു​ത്താ​യി​രു​ന്നു അ​ഫ്​​ഗാ​​െൻറ കു​തി​പ്പ്. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ ഇ​ക്രം അ​ലി ഖി​ൽ (46), ദാ​ർ​വി​ഷ്​ റ​സൂ​ൽ (76 നോ​ട്ടൗ​ട്ട്) എ​ന്നി​വ​ർ ചേ​ർ​ന്ന്​ അ​നാ​യാ​സ​വി​ജ​യം ഒ​രു​ക്കി. 

മി​ക​ച്ച ജ​യം നേ​ടി​യ ടീ​മി​നെ പ്ര​ധാ​ന​മ​ന്ത്രി അ​ബ്​​ദു​ല്ല അ​ബ്​​ദു​ല്ല അ​ഭി​ന​ന്ദി​ച്ചു.  ലോ​ക​ക​പ്പി​ലെ മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ആ​തി​ഥേ​യ​രാ​യ ന്യൂ​സി​ല​ൻ​ഡ്, സിം​ബാ​ബ്​​വെ, ബം​ഗ്ലാ​ദേ​ശ്​ ടീ​മു​ക​ൾ ജ​യി​ച്ചു. ഗ്രൂ​പ്​ ‘എ’​യി​ൽ ന്യൂ​സി​ല​ൻ​ഡ്,​ വി​ൻ​ഡീ​സി​നെ എ​ട്ടു വി​ക്ക​റ്റി​ന്​ തോ​ൽ​പി​ച്ചു. ‘ബി’​യി​ൽ പാ​പ്വ​ന്യൂ​ഗി​നി​ക്കെ​തി​രെ 10 വി​ക്ക​റ്റി​നാ​യി​രു​ന്നു സിം​ബാ​ബ്​​വെ ജ​യം. ‘സി’​യി​ൽ ബം​ഗ്ലാ​ദേ​ശ്, ന​മീ​ബി​യ​യെ 87 റ​ൺ​സി​ന്​ തോ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cupafganisthanmalayalam newssports newsCricket News
News Summary - Afghanistan Beat Pakistan In U19 Cricket World Cup- Sports news
Next Story