Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകകപ്പിൽ സചിൻ തെൻഡുൽക്കറുടെ റെക്കോർഡ് തകർത്ത് അഫ്ഗാൻ താരം

text_fields
bookmark_border
Ikram-ali-khil
cancel

ലണ്ടൻ: സാക്ഷാൽ സചിൻ തെൻഡുൽക്കറുടെ ലോകകപ്പ് റെക്കോർഡ് മറികടന്നിരിക്കുകയാണ് അഫ്ഗാനിസ്താന്‍റെ വിക്കറ്റ് കീപ് പർ ബാറ്റ്സ്മാൻ ഇക്രം അലി ഖിൽ. ലോകകപ്പിൽ 80ന് മുകളിൽ റൺസെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡാണ് ഇക്രം അലി ഖിൽ സ്വന്തമാക്കിയത്.

18 വർഷവും 278 ദിവസവുമാണ് ഇക്രം ഖില്ലിന്‍റെ പ്രായം. കഴിഞ്ഞ മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ 86 റൺസ് നേടിയതോടെയാണ് ഇക്രം സചിൻ തെൻഡുൽക്കറുടെ റെക്കോർഡ് മറികടന്നത്. 1992ൽ 18 വർഷവും 318 ദിവസവും പ്രായമുള്ളപ്പോൾ സചിൻ സിംബാബ്വേക്കെതിരെ 81 റൺസാണ് നേടിയത്.

ലോകകപ്പിലെ ഒമ്പത് കളിയിൽനിന്ന് 148 റൺസാണ് ഇക്രം ഖില്ലിന്‍റെ സമ്പാദ്യം. വെസ്റ്റിൻഡീസിനെതിരായ 86 റൺസ് ഏകദിന ക്രിക്കറ്റിലെ ഇക്രത്തിന്‍റെ മികച്ച സ്കോറാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Afghanistan Batsman Ikram Ali Khil Breaks World Cup Record -sports news
Next Story