ഷാർജ: ഒാവറിലെ എല്ലാ പന്തുകളും സിക്സടിക്കുകയെന്നത് ഏതൊരു ബാറ്റ്സ്മാെൻറയും സ്വപ്നമാണ്. കരിയറിെൻറ തുടക്കത്തിൽതന്നെ അത് സാധിക്കുകയെന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാനാവാത്തതും. എന്നാൽ, 20കാരനായ അഫ് ഗാനിസ്താൻ താരം ഹസ്റത്തുല്ല സസായ് ആ അസുലഭ നേട്ടം കരസ്ഥമാക്കി. ഷാർജയിൽ നടക്കുന്ന അഫ്ഗാൻ പ്രീമിയർ ലീഗിൽ കാബൂൾ സ്വനാനുവേണ്ടി കളിക്കവെയാണ് ഇടംകൈയൻ ബാറ്റ്സ്മാെൻറ നേട്ടം.
ബാൾക് ലെജൻഡ്സിെൻറ ഇടംകൈയൻ സ്പിന്നർ അബ്ദുല്ല മസാരിയുടെ ഒാവറിലായിരുന്നു സസായിയുടെ ആറാട്ട്. ഇടക്കുള്ള ഒരു വൈഡ് ഒഴികെ ആറ് പന്തുകളും നിലംതൊടാതെ അതിർത്തി കടന്നു. തെൻറ ഇഷ്ടതാരമായ ക്രിസ് ഗെയ്ലിെന സാക്ഷി നിർത്തിയായിരുന്നു നേട്ടമെന്നത് സന്തോഷം വർധിപ്പിക്കുന്നതായി സസായ് പറഞ്ഞു. സസായിയുടെ സിക്സർ താണ്ഡവത്തിൽ ബാൾക് ലെജൻഡ്സിനായി 80 റൺസടിച്ച ഗെയ്ലിെൻറ പ്രകടനംപോലും നിഷ്പ്രഭമായിപ്പോയി.
സജീവ ക്രിക്കറ്റിൽ ഒാവറിലെ ആറ് പന്തും സിക്സർ പായിക്കുന്ന േലാകത്തെ ആറാമത്തെ താരമാണ് സസായ്. ഗാരി സോബേഴ്സ്, രവി ശാസ്ത്രി, ഹെർഷൽ ഗിബ്സ്, യുവരാജ് സിങ്, റോസ് വിറ്റെലി എന്നിവരാണ് മുമ്പ് ഇൗ നേട്ടം കൈവരിച്ചവർ.
സിക്സർ പ്രളയത്തിനിടെ ട്വൻറി20യിലെ വേഗമേറിയ അർധ സെഞ്ച്വറിയുടെ റെക്കോഡിനും ഒപ്പമെത്തി സസായ്. യുവരാജിെൻറയും ഗെയ്ലിെൻറയും 12 പന്തിലെ 50നൊപ്പമാണ് അഫ്ഗാൻ താരവുമെത്തിയത്. മത്സരത്തിൽ പിറന്ന 37 സിക്സുകൾ ട്വൻറി20യിലെ റെക്കോഡുമാണ്.
സസായിയുടെ വെടിക്കെട്ടിനും പക്ഷേ ടീമിനെ രക്ഷിക്കാനായില്ല. ഗെയ്ലിെൻറ കരുത്തിൽ 244 റൺസെടുത്ത ബാൾക് ലെജൻഡ്സിനെതിരെ കാബൂൾ സ്വനാെൻറ പോരാട്ടം ഏഴിന് 223ൽ അവസാനിച്ചു.