സിം​ബാ​ബ്​​വെ​ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ അഫ്​ഗാന്​ ജയം 

  • റാഷിദ്​ ഖാന്​ അഞ്ചു വിക്കറ്റ്​

00:31 AM
14/02/2018
zim-2

ഷാ​ർ​ജ: സിം​ബാ​ബ്​​വെ​ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ അ​ഫ്​​ഗാ​നി​സ്​​താ​ന്​ ആ​റു വി​ക്ക​റ്റ്​ ജ​യം. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ സിം​ബാ​ബ്​​വെ​ക്ക്​ മു​ന്നി​ൽ 154 റ​ൺ​സി​​െൻറ തോ​ൽ​വി​യേ​റ്റു​വാ​ങ്ങി​യ അ​ഫ്​​ഗാ​ൻ ഇ​ക്കു​റി അ​വ​രെ 154 റ​ൺ​സി​ന്​ പു​റ​ത്താ​ക്കി​യാ​ണ്​ വി​ജ​യം ആ​ഘോ​ഷി​ച്ച​ത്. ഇ​തോ​ടെ അ​ഞ്ചു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​​ൽ അ​ഫ്​​ഗാ​ൻ 2-1ന്​ ​മു​ന്നി​ലെ​ത്തി.

 24 റ​ൺ​സ്​ വ​ഴ​ങ്ങി അ​ഞ്ചു വി​ക്ക​റ്റെ​ടു​ത്ത ​െഎ.​പി.​എ​ൽ കോ​ടി​പ​തി റാ​ഷി​ദ്​ ഖാ​​െൻറ ​ബൗ​ളി​ങ്​ മി​ക​വാ​ണ്​ സിം​ബാ​ബ്​​വെ​യെ ചെ​റി​യ സ്​​കോ​റി​ൽ ഒ​തു​ക്കി​യ​ത്. ക്രെ​യ്​​ഗ്​ എ​ർ​വി​നും (39) സി​ക്ക​ന്ദ​ർ റാ​സ​ക്കും (38) ഒ​ഴി​െ​ക ആ​ർ​ക്കും പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ മൂ​ന്നാം വി​ക്ക​റ്റ്​ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യ റ​ഹ്​​മ​ത്ത്​ ഷാ​യും (56) നാ​സി​ർ ജ​മാ​ലും (51) അ​ഫ്​​ഗാ​ൻ നി​ര​യി​ൽ തി​ള​ങ്ങി.

COMMENTS