അഫ്ഗാൻ ക്രിക്കറ്റർ മുഹമ്മദ് നബിയെ ‘കൊന്ന്’ സമൂഹ മാധ്യമങ്ങൾ
text_fieldsപ്രശസ്തരായ വ്യക്തികളുടെ വ്യാജ മരണവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തുടർക്കഥയാണ്. അഫ്ഗാനിസ്താൻ ക്രിക്കറ്റ് താരം മുഹമ്മദ് നബിയെയാണ് വെള്ളിയാഴ്ച ഇത്തരത്തിൽ സമൂഹ മാധ്യമങ്ങൾ ‘കൊന്നത്’. അഫ്ഗാൻ ക്രിക്കറ്റ് ബോർഡിെൻറ ട്വിറ്റർ പോസ്റ്റിൽ താരം പരിശീലനം നടത്തുന്നതുപോലും ശ്രദ്ധിക്കാതെയാണ് നിരവധിയാളുകൾ മരണവാർത്ത പങ്കുവെച്ചത്.
ഒടുവിൽ താൻ മരിച്ചില്ലെന്ന് വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തു വന്നു. സുഖമായിരിക്കുന്നുവെന്നും മരണവാർത്ത വ്യാജ പ്രചാരണമാണെന്നും നബി ട്വിറ്ററില്‍ കുറിച്ചു. അടുത്തിടെ ടെസ്റ്റിൽനിന്നു വിരമിച്ച താരം ഏകദിന ട്വൻറി20 മത്സരങ്ങളിലെ അഫ്ഗാെൻറ പ്രധാന ആയുധമാണ്.
Dear friends,
— Mohammad Nabi (@MohammadNabi007) October 4, 2019
Alhamdulillah I am all good, a news disseminated by some media outlets about my demise is FAKE. Thank you.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
