Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതാ​ര​ലേ​ലം: 8.4 കോ​ടി...

താ​ര​ലേ​ലം: 8.4 കോ​ടി വി​ല​യി​ൽ വ​രു​ൺ ച​​ക്ര​വ​ർ​ത്തി; യു​വ​രാ​ജ്​ മും​ബൈ​യി​ൽ

text_fields
bookmark_border
varun-chakravarty.
cancel
camera_alt?????? ???????????????

ജ​യ്​​പു​ർ: സീ​നി​യ​ർ താ​ര​ങ്ങ​ളെ​ല്ലാം എ​ടു​ക്കാ​ച്ച​ര​ക്കാ​യ​പ്പോ​ൾ ജൂ​നി​യ​ർ താ​ര​ങ്ങ​െ​ള​യും പു​തു ​മു​ഖ​ങ്ങ​ളെ​യും കോ​ടി​പ​തി​ക​ളാ​ക്കി ​െഎ.​പി.​എ​ൽ 12ാം സീ​സ​ൺ താ​ര​ലേ​ലം. വി​ദേ​ശ താ​ര​ങ്ങ​ൾ​ക്ക്​ പ്രി​യം കു​റ​ഞ്ഞ​പ്പോ​ൾ കോ​ടി​പ​തി​കി​ലു​ക്ക​ത്തി​ൽ ഇ​ന്ത്യ​ൻ​താ​രം ജ​യ​ദേ​വ്​ ഉ​ന​ദ്​​ക​ടും ത​മി​ഴ്​​നാ​ടി​​ ​​​െൻറ യു​വ​താ​രം വ​രു​ൺ ച​ക്ര​വ​ർ​ത്തി​യും ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള താ​ര​മാ​യി.

ക​ഴി​ഞ്ഞ സീ​സ​ണി ​ൽ 11.5 കോ​ടി രൂ​പ​യോ​ടെ ഏ​റ്റ​വും വി​ല​യേ​റി​യ ഇ​ന്ത്യ​ൻ താ​ര​മാ​യി മാ​റി​യ ജ​യ​ദേ​വ്​ ഉ​ന​ദ്​​ക​ടി​െ​ന​ രാ ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സ്​ 8.4 കോ​ടി​ക്കാ​ണ്​ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ്​ ഇ​ന്ത് യ​ൻ ക്രി​ക്ക​റ്റ്​ ലോ​ക​ത്തെ ഞെ​ട്ടി​ച്ച്​ വ​രു​ൺ ച​ക്ര​വ​ർ​ത്തി കോ​ടി​ക​ളി​ലേ​ക്ക്​ ഒാ​ടി​ക്ക​യ​റി​യ​ ത്. 20 ല​ക്ഷം മാ​ത്രം അ​ടി​സ്​​ഥാ​ന വി​ല​യി​ട്ട താ​ര​ത്തി​നാ​യി ടീ​മു​ക​ൾ മാ​റി​മാ​റി ​വാ​ശി​യോ​ടെ ലേ​ലം​വി ​ളി​ച്ച​പ്പോ​ൾ 8.4 കോ​ടി​ക്ക്​ കി​ങ്​​സ്​ ഇ​ല​വ​ൻ പ​ഞ്ചാ​ബ്​ സ്വ​ന്ത​മാ​ക്കി.

ത​മി​ഴ്​​നാ​ടി​നാ​യി ഇൗ ​ സീ​സ​ണി​ൽ അ​ര​ങ്ങേ​റ്റം​കു​റി​ച്ച താ​രം നി​ഗൂ​ഢ സ്​​പി​ന്ന​ർ എ​ന്ന പേ​രു​മാ​യാ​ണ്​ ശ്ര​ദ്ധ​നേ​ടി​യ​ത്. വി​ ജ​യ്​ ഹ​സാ​രെ ട്രോ​ഫി​യി​ൽ ത​മി​ഴ്​​നാ​ടി​​​​​െൻറ മു​ൻ​നി​ര വി​ക്ക​റ്റ്​ വേ​ട്ട​ക്കാ​ര​നാ​യി. ഇം​ഗ്ല​ണ്ട്​ താ​രം സാം ​ക​റ​ൻ (7.2 കോ​ടി-​പ​ഞ്ചാ​ബ്) ആ​ണ്​ വി​ദേ​ശ താ​ര​ങ്ങ​ളി​ലെ കോ​ടീ​ശ്വ​ര​ൻ. കോ​ളി​ൻ ഗ്രാം (6.40​ ​കോ​ടി-​ഡ​ൽ​ഹി), കാ​ർ​ലോ​സ്​ ബ്രാ​ത്​​വൈ​റ്റ്​ (5 കോ​ടി-​കൊ​ൽ​ക്ക​ത്ത), ഷിം​റോ​ൺ ഹെ​റ്റ്​​മ​യ​ർ (4.20 കോ​ടി-​ബാം​ഗ്ലൂ​ർ) എ​ന്നി​വ​രാ​ണ്​ വി​ല​യേ​റി​യ മ​റ്റു​ വി​ദേ​ശി​ക​ൾ. ആ​ദ്യ വി​ളി​യി​ൽ ആ​വ​ശ്യ​ക്കാ​രി​ല്ലാ​തി​രു​ന്ന യു​വ​രാ​ജ്​ സി​ങ്ങി​നെ ര​ണ്ടാം റൗ​ണ്ടി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സ്​ ഒ​രു കോ​ടി​ക്ക്​ സ്വ​ന്ത​മാ​ക്കി.

ജ​ല​ജ്​ ഡ​ൽ​ഹി​യി​ൽ; അ​ഭി​മാ​ന​മാ​യി ദേ​വ്​​ദ​ത്ത്​
ര​ഞ്​​ജി​യി​ൽ കേ​ര​ള​ത്തി​നാ​യി മി​ന്നും ഫോ​മി​ലു​ള്ള ജ​ല​ജ്​ സ​ക്​​സേ​ന​യെ ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്​ 20 ല​ക്ഷം അ​ടി​സ്​​ഥാ​ന വി​ല​ക്ക്​ സ്വ​ന്ത​മാ​ക്കി. ആ​ദ്യ റൗ​ണ്ടി​ൽ അ​ൺ​സോ​ൾ​ഡ്​ ആ​യെ​ങ്കി​ലും ര​ണ്ടാം റൗ​ണ്ടി​ൽ ഭാ​ഗ്യം തെ​ളി​ഞ്ഞു. മ​ല​യാ​ളി താ​ര​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക​ക്കാ​യി ക​ളി​ക്കു​ന്ന ദേ​വ്​​ദ​ത്ത്​ പ​ടി​ക്ക​ലാ​ണ്​ തി​ള​ങ്ങി​യ​ത്. അ​ണ്ട​ർ 19 ഇ​ന്ത്യ​ൻ ടീ​മം​ഗ​മാ​യ ദേ​വ്​​ദ​ത്തി​നെ 20 ല​ക്ഷ​ത്തി​ന്​ ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സ്​ സ്വ​ന്ത​മാ​ക്കി.

യുവരാജ് സിങ്


അ​ൺ​സോ​ൾ​ഡ്​
ബ്ര​ണ്ട​ൻ മ​ക്ക​ല്ലം, ക്രി​സ്​ വോ​ക്​​സ്, ഷോ​ൺ മാ​ർ​ഷ്, കൊ​റി ആ​ൻ​ഡേ​ഴ്​​സ​ൻ, എ​യ്​​ഞ്ച​ലോ മാ​ത്യൂ​സ്, ക്രി​സ്​ ജോ​ർ​ഡ​ൻ, ഹാ​ഷിം ആം​ല, ഉ​സ്​​മാ​ൻ ഖ്വാ​ജ, ചേ​തേ​ശ്വ​ർ പു​ജാ​ര, മു​ഷ്​​ഫി​ഖു​ർ റ​ഹിം, മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ വി​ഷ്​​ണു വി​നോ​ദ്, സ​ന്ദീ​പ്​ വാ​ര്യ​ർ, സ​ചി​ൻ ബേ​ബി, കേ​ര​ള ര​ഞ്​​ജി താ​രം അ​രു​ൺ കാ​ർ​ത്തി​ക്​ എ​ന്നി​വ​രെ ആ​രും വി​ളി​ച്ചി​ല്ല.

വിലകൂടിയ താരങ്ങൾ

  1. ജയദേവ്​ ഉനദ്​കട് (രാജസ്​ഥാൻ ​) 8.4 കോടി
  2. വരുൺ ചക്രവർത്തി (പഞ്ചാബ്​) 8.4 ​േകാടി
  3. സാം കറൻ (പഞ്ചാബ്​)
  4. കോളിൻ ഇൻഗ്രാം (ഡൽഹി​) 6.4 കോടി
  5. കാർലോസ്​ ബ്രാത്ത്​വെ്​റ്റ്​ (കൊൽക്കത്ത) 5 കോടി
  6. അക്​സർ പ​േട്ടൽ (ഡൽഹി) അഞ്ചു കോടി
  7. മോഹിത്​ ശർമ (ചെന്നൈ)- അഞ്ചു കോടി
  8. ശിവാം ദുബെ(​ബംഗളൂരു) -അഞ്ചു കോടി

താരങ്ങൾ, ടീം, വില
(ചൊവ്വാഴ്​ചത്തെ ലേലത്തിൽ ഒാരോ ടീമും സ്വന്തമാക്കിയ താരങ്ങൾ) (* വില കോടി രൂപയിൽ)

ചെന്നൈ: മോഹിത്​ ശർമ (*5), റിതുരാജ്​ ഗെയ്​ക്​വാദ്​ (0.20 )
ഡൽഹി: കോളിൻ ഇൻഗ്രാം (6.40-), അക്​സർ പ​േട്ടൽ (5-), ഹനുമ വിഹാരി (2-), റ​ുഥർ​േഫാഡ്​ (2-), ഇശാന്ത്​ ശർമ (1.10-), കീമോ പോൾ (0.50-), ജലജ്​ സക്​സേന (0.20-), അൻകുഷ്​ ബെയ്​ൻ (0.20-), നാഥു സിങ്​ (0.20-), ബണ്ഡാരു അയ്യപ്പ (0.20-)

പഞ്ചാബ്​: വരുൺ ച​ക്രവർത്തി (8.40-), സാം കറൻ (7.20-), മുഹമ്മദ്​ ഷമി (4.80-), പ്രഭ്​സിമ്രാൻ സിങ്​ (4.80-), നികോളസ്​ പുരാൻ (4.20-), മോയ്​സസ്​ ഹ​​െൻറിക്വസ്​ (1-​), ഹർദസ്​ വിൽജോ
യൻ (0.75-), ദർശൻ നൽകണ്ഡെ (0.30-), സർഫറാസ്​ ഖാൻ (0.25-), അർഷദീപ്​ സിങ്​ (0.20-), അഗ്​നിവേഷ്​ അയാചി (0.20-), ഹർപ്രീത്​ ബ്രാർ (0.20-), എം. അശ്വിൻ (0.20-).

കൊൽക്കത്ത: ​കാർലോസ്​ ബ്രാത്​വൈറ്റ്​ (5-), ലോകി ഫെർഗൂസൻ (1.60-), ജോ ഡെൻലി (1-), ഹാരി ഗർനി (0.75-), നിഖിൽ നായിക്​ (0.20-), ശ്രീകാന്ത്​ മുണ്ഡെ (0.20-), പൃഥ്വിരാജ്​ യാര (0.20-), അൻറിച്​ നോർടെ (0.20-).

മുംബൈ ഇന്ത്യൻസ്​: ബരീന്ദർ സ്രാൻ (3.40-), ലസിത്​ മലിംഗ (2-),
യുവരാജ്​ സിങ്​ (1-), അമോൽപ്രീത്​ സിങ്​ (0.80-), പങ്കജ്​ ജസ്​വാൾ (0.20-), റാസിക്​ ദർ (0.20-).

രാജസ്​ഥാൻ: ജയദേവ്​ ഉനദ്​കട്​ (8.40-), വരുൺ ആരോൺ (2.40-),
ഒഷാനെ തോമസ്​ (1.10-), ആഷ്​ടൺ ടേണർ (0.50-), ലിയാം ലിവങ്​സ്​റ്റൺ (0.50-), ശശാങ്ക്​ സിങ്​ (0.30-), റിയാൻ ​പരാഗ്​ (0.20-), മനൻ വോറ (0.20-ബാറ്റ്​), ശുഭ്​ഹാം രഞ്​ജനെ (0.20-).

ബാംഗ്ലൂർ: ശിവം ദുബെ (5-), ഷി​ംറോൺ ഹെറ്റ്​മയർ (4.20-), അക്ഷദീപ്​ നാഥ്​ (3.60-), പ്രയസ്​ ബർമൻ (1.50-), ഹിമ്മത്​ സിങ്​ (0.65-),
ഗുർകീരത്​ സിങ്​ (0.50- ), ഹെയ്​ൻറിച്​ ക്ലാസൻ (0.50-), ദേവ്​ദത്ത്​ പടിക്കൽ (0.20-), മിലിന്ദ്​ കുമാർ (0.20-).

ഹൈദരാബാദ്​: ജോണി ബെയർസ്​റ്റോ (2.20-), വൃദ്ധിമാൻ സാഹ (1.20-), മാർട്ടിൻ ഗുപ്​റ്റിൽ (1-).


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kings xi punjabmalayalam newssports newsCricket NewsIPL Auction 2019Varun ChakravarthyJaydev Unadkat
News Summary - Advertising IPL Auction 2019: Rs 8.4 crore mystery spinner Varun Chakravarthy and Jaydev Unadkat -sports news
Next Story