മുംബൈ: മുംബൈ ഓൾറൗണ്ടറും മലയാളിയുമായ അഭിഷേക് നായർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മതിയാക്കി. മൂന്ന് ഏകദിനങ് ങളിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത അഭിഷേക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മുംബൈക്കായി നടത്തിയ മികച്ച പ്രകടനങ്ങളുടെ പേരിലാണ് ഓർമിക്കപ്പെടുന്നത്. 103 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ ജഴ്സിയണിഞ്ഞ അഭിഷേക് 5749 റൺസ് സ്കോർ ചെയ്യുകയും 173 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. മുംബൈ ടീമിനെ കൂടാതെ പുതുച്ചേരിക്കായും രഞ്ജി ട്രോഫി കളിച്ചു.
തിരുവനന്തപുരം വട്ടിയൂർക്കാവ് ലക്ഷ്‌മിമന്ദിരത്തിൽ ലേഖയുടെയും ഒറ്റപ്പാലം സ്വദേശി മോഹൻനായരുടെയും മകനായ അഭിഷേക് തെലങ്കാനയിലെ സെക്കന്ദരാബാദിലാണ് ജനിച്ചത്. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ്, കിങ്സ് ഇലവൻ പഞ്ചാബ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കായി കളിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിെൻറ അസിസ്റ്റൻറ് കോച്ചിെൻറ റോളിലാകും ഇനി 36കാരനെ കാണാനാകുക.