വിരമിച്ചിട്ടില്ല, ഇപ്പോള്‍ വിശ്രമം; ലക്ഷ്യം 2019 ലോകകപ്പ് -എബി ഡിവില്ലിയേഴ്സ്

11:26 AM
18/01/2017


ജൊഹാനസ്ബര്‍ഗ്: ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചിട്ടില്ളെന്നും ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍നിന്ന് താല്‍ക്കാലികമായി മാറിനില്‍ക്കുകയാണെന്നും ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ എബി ഡിവില്ലിയേഴ്സ്. അടുത്ത പ്രധാന ലക്ഷ്യം 2019 ഏകദിന ലോകകപ്പാണെന്നും ഫെബ്രുവരിയില്‍ 33 വയസ്സ് പൂര്‍ത്തിയാവുന്ന ദക്ഷിണാഫ്രിക്കന്‍ താരം പറഞ്ഞു. ‘‘ഞങ്ങള്‍ ഇതുവരെ ലോകകപ്പ് ജയിച്ചിട്ടില്ല. ഇപ്പോള്‍ ഏറ്റവും പ്രധാനം അടുത്ത ലോകകപ്പാണ്. അത് ഞങ്ങള്‍ക്ക് നേടണം. മൂന്ന് ഫോര്‍മാറ്റില്‍ എപ്പോഴും കളിച്ചാല്‍ മാനസികമായും ശാരീരികമായും ഫിറ്റ്നസ് നിലനിര്‍ത്തുക എളുപ്പമല്ല. അത് ഞങ്ങളുടെ ലോകകപ്പ് സ്വപ്നത്തിനും തിരിച്ചടിയാവും’’ -ഡിവില്ലിയേഴ്സ് പറഞ്ഞു. അടുത്ത മാസം ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന അഞ്ച് ഏകദിനങ്ങളിലും കളിക്കും. അതുകഴിഞ്ഞ് ടെസ്റ്റ് മത്സരങ്ങള്‍ക്കുമുമ്പ് നാട്ടിലേക്ക് മടങ്ങും -ഡിവില്ലിയേഴ്സ് പറഞ്ഞു.


 

Loading...
COMMENTS