ഡി​​വി​​ല്ലി​​യേ​​ഴ്​​​സി​​ന്​ റെ​​ക്കോ​​ഡ്; ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ക്ക്​  ഗം​​ഭീ​​ര വി​​ജ​​യം

23:13 PM
25/02/2017

വെ​​ലി​​ങ്​​​ട​​ൺ: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ക്യാ​​പ്​​​റ്റ​​ൻ എ.​​ബി. ഡി​​വി​​ല്ലി​​യേ​​ഴ്​​​സി​​ന്​ റെ​​ക്കോ​​ഡ്​ പ​​ട്ടി​​ക​​യി​​ൽ ഇ​​ടം​​ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രെ ഗം​​ഭീ​​ര​​വി​​ജ​​യം. ര​​ണ്ടാം അ​​ങ്കം കൈ​​വി​​ട്ട​​തി​​നു​​ശേ​​ഷം ശ​​ക്​​​ത​​മാ​​യി തി​​രി​​ച്ചു​​വ​​ര​​വ്​ ന​​ട​​ത്തി​​യ മൂ​​ന്നാം ഏ​​ക​​ദി​​ന മ​​ത്സ​​ര​​ത്തി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ വി​​ജ​​യം 159 റ​​ൺ​​സി​​നാ​​യി​​രു​​ന്നു. ഇ​േ​​താ​​ടെ അ​​ഞ്ചു മ​​ത്സ​​ര​​ങ്ങ​​ള​​ട​​ങ്ങി​​യ പ​​ര​​മ്പ​​ര​​യി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 2-1ന്​ ​​മു​​ന്നി​​ലെ​​ത്തി.

85 റ​​ൺ​​സെ​​ടു​​ത്ത ഡി​​വി​​​ല്ലി​​യേ​​ഴ്​​​​സ്​ ഏ​​റ്റ​​വും വേ​​ഗ​​ത്തി​​ൽ 9000 ക്ല​​ബി​​ൽ എ​​ത്തു​​ന്ന താ​​ര​​മെ​​ന്ന റെ​​ക്കോ​​ഡാ​​ണ്​ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്​. ഇൗ ​​ക്ല​​ബി​​ലെ​​ത്തു​​ന്ന 19ാമ​​ത്തെ ബാ​​റ്റ്​​​സ്​​​മാ​​നും ജാ​​ക്​ കാ​​ലി​​സി​​നു​​ശേ​​ഷം ര​​ണ്ടാ​​മ​​ത്തെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ താ​​ര​​വു​​മാ​​ണ്​. ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ബാ​​റ്റി​​ങ്​ ശ​​രാ​​ശ​​രി​​യു​​ള്ള (53.86), എ.​​ബി നൂ​​റി​​ൽ കൂ​​ടു​​ത​​ൽ സ്​​​ട്രൈ​​ക്​​​റേ​​റ്റു​​ള്ള താ​​രം കൂ​​ടി​​യാ​​ണ്​. ഏ​​ക​​ദി​​ന​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ റ​​ൺ​​സ്​ അ​​ടി​​ച്ചു​​കൂ​​ട്ടി​​യ ഇ​​ന്ത്യ​​ൻ താ​​രം സ​​ചി​​ൻ ടെ​​ണ്ടു​​ൽ​​ക​​റി​​ന്​ (18426) 44. 83 ശ​​രാ​​ശ​​രി​​യാ​​ണ്​ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്​. ടോ​​സ്​ നേ​​ടി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ക്യാ​​പ്​​​റ്റ​​ൻ ഡി​​വി​​ല്ലി​​യേ​​ഴ്​​​സി​െ​ൻ​റ​​യും (85) വി​​ക്ക​​റ്റ്​​​കീ​​പ്പ​​ർ ക്വി​​ൻ​​റ​​ൺ ഡി​​കോ​​ക്കി​െ​ൻ​റ​​യും (68) അ​​ർ​​ധ​​സെ​​ഞ്ച്വ​​റി​​യു​​ടെ ബ​​ല​​ത്തി​​ൽ 271 റ​​ൺ​​സെ​​ടു​​ത്ത​​പ്പോ​​ൾ മ​​റു​​പ​​ടി ബാ​​റ്റി​​ങ്ങി​​നി​​റ​​ങ്ങി​​യ ആ​​തി​​ഥേ​​യ​​ർ 112 റ​​ൺ​​സി​​ന്​ ത​​ക​​ർ​​ന്ന​​ടി​​യു​​ക​​യാ​​യി​​രു​​ന്നു. കോ​​ളി​​ങ്​​ ഡി ​​ഗ്രാ​​ൻ​​റ്​ ഹോ​​മാ​​ണ്​ (34) ന്യൂ​​സി​​​ല​​ൻ​​ഡ്​ ടോ​​പ്​​ സ്​​​കോ​​റ​​ർ. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ക്കാ​​യി ഡെ​​യ്​​​ൻ പ്രി​​റ്റോ​​റി​​യ​​സ്​ മൂ​​ന്നു വി​​ക്ക​​റ്റ്​ വീ​​ഴ്​​​ത്തി.

Loading...
COMMENTS