കൂളിജ് (ആൻറിഗ്വ): വിൻഡീസ് എ ടീമിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എക്ക് ആദ്യ തോ ൽവി. ആദ്യ മൂന്നു മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ നാലാം ഏകദിനത്ത ിൽ അഞ്ചു റൺസിെൻറ നേരിയ പരാജയം രുചിച്ചു.
299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കായി അക്സർ പേട്ടൽ (63 പന്തിൽ 81*) വീരോചിതം പോരാടിയെങ്കിലും മറുഭാഗത്ത് വിക്കറ്റുകൾ കൊഴിഞ്ഞതിനാൽ വിജയത്തിലെത്തിക്കാനായില്ല. ആദ്യം ബാറ്റുചെയ്ത ആതിഥേയർ 50 ഒാവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു.
റോഷ്ടൺ ചേസ് (84), ഡെവോൺ തോമസ് (70), ജൊനാഥൻ കാർട്ടർ (50) എന്നിവരുടെ അർധസെഞ്ച്വറി മികവിലാണ് വിൻഡീസ് കൂറ്റൻ ടോട്ടൽ പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഒാവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 293 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ആറിന് 160 റൺസിന് തകർന്ന ഇന്ത്യയെ വാഷിങ്ടൺ സുന്ദറും (45) പേട്ടലും ചേർന്നാണ് വിജയത്തിനടുത്തു വരെയെത്തിച്ചത്. ക്രുണാൽ പാണ്ഡ്യ (45), നായകൻ മനീഷ് പാണ്ഡെ (24), റുതുരാജ് ഗെയ്ക്വാദ് (20), ഹനുമ വിഹാരി (20) എന്നിവർ ചെറുത്തുനിന്നു. നേരേത്ത ഇന്ത്യക്കായി ഖലീൽ അഹ്മദ് നാലും ആവേഷ് ഖാൻ മൂന്നും വിക്കറ്റ് വീഴ്ത്തി.