കൊൽക്കത്ത: ഈഡൻ ഗാർഡനിൽ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് പിങ്ക് ബോൾ ടെസ്റ്റിനിടെ വാതുവെപ്പിന് ശ്രമിച്ച മൂന്ന് പേർ പൊലീസ് പിടിയിൽ.
ജോറാബഗൻ പോലീസ് സ്റ്റേഷന് കീഴിലുള്ള വൃന്ദാബൻ ബസക് സ്ട്രീറ്റിൽ നിന്ന് വെള്ളിയാഴ്ച വൈകുന്നേരംആണ് ഇവരെ പിടികൂടിയതെന്ന് സിറ്റി പോലീസ് ജോയിന്റ് കമ്മീഷണർ മുരളീധർ ശർമ പറഞ്ഞു.കുന്ദൻ സിങ് (22), മുകേഷ് മാലി (32), സഞ്ജോയ് സിങ് (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി സർജിൽ ഹുസൈനെ (22) ന്യൂ മാർക്കറ്റ് ഏരിയയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
വാതുവെപ്പിനായുള്ള പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചായിരുന്നു ഇവരുടെ പ്രവർത്തനം.നാല് മൊബൈൽ ഫോണുകൾ, രണ്ട് കമ്പ്യൂട്ടറുകൾ, 2,05,000 രൂപ, നോട്ട് ബുക്ക് എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.