തുടക്കത്തിലേ വിക്കറ്റ് കളഞ്ഞ ശിഖർ ധവാനും പിറകെ മടങ്ങിയ രാഹുലും നിർത്തിയിടത്തുനിന്നായിരുന്നു ഇരുവരുടെയും കുതിപ്പ്. തുടക്കം മഴ മുടക്കിയ മത്സരത്തിൽ 147 റൺസ് വിജയ ലക്ഷ്യമാണ് വിൻഡീസ് ഇന്ത്യക്കെതിരെ ഉയർത്തിയത്. രണ്ടാം രാജ്യാന്തര മത്സരത്തിനിറങ്ങിയ ദീപക് ചഹർ മൂന്നും അരങ്ങേറിയ സഹോദരൻ രാഹുൽ ചഹർ ഒരു വിക്കറ്റും വീഴ്ത്തിയ കളിയിൽ കീറൺ പൊളാർഡ് നേടിയ അർധശതകമാണ് വിൻഡീസ് ഇന്നിങ്സിന് കരുത്തായത്.

ദീപകിെൻറ മുനയേറിയ പന്തുകൾക്കു മുന്നിൽ തുടക്കം പിഴച്ച വിൻഡീസ് ആദ്യ വിക്കറ്റുകൾ കളഞ്ഞുകുളിച്ചപ്പോൾ നാലാമനായി ഇറങ്ങിയ പൊളാർഡ് രക്ഷക വേഷമണിയുകയായിരുന്നു. തുടക്കത്തിൽ പിടിച്ചുനിൽക്കുകയും അവസാനം ആഞ്ഞുവീശുകയും ചെയ്ത പൊളാർഡ് 45 പന്തുകളിൽ 58 റൺസ് എടുത്തപ്പോൾ വാലറ്റത്ത് റോവ്മാൻ പവൽ 32 റൺസുമായി ഉറച്ച പിന്തുണ നൽകി. മഴയുടെ ഇൗർപ്പം നിന്ന പിച്ചിെൻറ ആനുകൂല്യം മുതലാക്കാമെന്നു കരുതി ടോസ് ലഭിച്ചിട്ടും ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു ഭുവനേശ്വറും ദീപകും തുടക്കമിട്ട ഇന്ത്യൻ ബൗളിങ്ങിെൻറ പ്രകടനം. അവസാനം വരെ പൊരുതിനിന്ന വിൻഡീസ് ആറു വിക്കറ്റ് നഷ്ടത്തിലാണ് 146ലെത്തിയത്.