ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ചിൽ ഒാപണർ രോഹിത് ശർമ വീണ്ടും കൊടുങ്കാറ്റായപ്പോൾ ഒാസീസിനെതിരാ യ ഏകദിന പരമ്പരയിലെ ‘ഫൈനൽ’ മത്സരം അനായാസം ജയിച്ച് ഇന്ത്യ. കങ്കാരുക്കൾ ഉയർത്തിയ 287 റൺസിെൻറ വിജയലക്ഷ്യം േരാഹിതി െൻറ സെഞ്ച്വറിയുടെയും (128 പന്തിൽ 119) ക്യാപ്റ്റൻ വിരാട് കോഹ്ലി (91 പന്തിൽ 89 റൺസ്), ശ്രേയസ് അയ്യർ (35 പന്തിൽ 44*) എന്നിവരു ടെയും ബാറ്റിങ് മികവിൽ ഇന്ത്യ 47.3 ഒാവറിൽ മറികടന്നു. എട്ടു ഫോറും ആറു സിക്സുമടങ്ങിയതായിരുന്നു രോഹിതിെൻറ ഇന്നി ങ്സ്. ഒാസീസ് നിരയിൽ സ്റ്റീവ് സ്മിത്തിെൻറ സെഞ്ച്വറി പാഴായി.
ഇന്ത്യക്കെതിരെ മൂന്നാം ഏകദിന സെഞ്ച്വറി കുറ ിച്ച സ്മിത്തിെൻറ മികവിൽ (132 പന്തിൽ 14 ഫോറും ഒരു സിക്സുമടക്കം 131 റൺസ്) ആസ്ട്രേലിയ 50 ഒാവറിൽ ഒമ്പതു വിക്കറ്റിന് 286 റൺസ് കുറിച്ചു. മാർനസ് ലെബുഷെയ്ൻ (54), അലക്സ് കാരി (35) എന്നിവരും സ്മിത്തിന് പിന്തുണയേകി. ഇന്ത്യൻ ബൗളിങ് നിരയിൽ 63 റൺസിന് നാലു വിക്കറ്റുമായി മുഹമ്മദ് ഷമി തിളങ്ങി. 10 ഒാവറിൽ ഒരു മെയ്ഡൻ അടക്കം 44 റൺസ് നൽകി രണ്ടു വിക്കറ്റ് വീഴ്ത്തിയ ജദേജയും അത്രയും ഒാവറിൽ 38 റൺ മാത്രം നൽകിയ ജസ്പ്രീത് ബുംറയും ഒാസീസിനെ പിടിച്ചുകെട്ടി.

ഇന്ത്യൻനിരയിൽ പരിക്കേറ്റ ശിഖർ ധവാനു പകരം ലോകേഷ് രാഹുലാണ് രോഹിത് ശർമക്കൊപ്പം ഇന്നിങ്സ് ഒാപൺ ചെയ്തത്. നാലാം ഒാവറിൽത്തന്നെ മിച്ചൽ സ്റ്റാർക്കിനെ ഫോറിനും സിക്സിനും പറത്തി രോഹിത് ശർമ വരാനിരിക്കുന്ന െവടിക്കെട്ടിെൻറ സൂചന നൽകി. അടുത്ത ഒാവറിൽ പാറ്റ് കമ്മിൻസിനും കിട്ടി രോഹിതിെൻറ സിക്സർ ശിക്ഷ. 13ാം ഒാവറിൽ രാഹുൽ^രോഹിത് കൂട്ടുകെട്ട് പിരിയുേമ്പാൾ ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 75 പന്തിൽ 69 റൺസ് ചേർത്തിരുന്നു. ആഷ്ടൺ ആഗർ എറിഞ്ഞ ഒാവറിലെ മൂന്നാം പന്തിൽ രാഹുലിനെതിരെ ഒാസീസ് താരങ്ങൾ എൽ.ബി.ഡബ്ല്യുവിന് അപ്പീൽ ചെയ്തെങ്കിലും അമ്പയർ അനുവദിച്ചില്ല. റിവ്യൂ പരിശോധനക്കുള്ള ക്യാപ്റ്റൻ ഫിഞ്ചിെൻറ നിർദേശം ഫലംചെയ്തു. അമ്പയർ തീരുമാനം തിരുത്തി. 19 റൺസുമായി രാഹുൽ ഒൗട്ട്!

മൂന്നാമതായി കോഹ്ലി എത്തിയതോടെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ചേർന്ന് പിന്നീട് ചിന്നസ്വാമി സ്റ്റേഡിയം വാഴുന്നതാണ് കണ്ടത്. ഇതിനിടെ, ഏകദിനത്തിൽ ക്യാപ്റ്റനെന്നനിലയിൽ തെൻറ 5000 റൺസ് 23ാം ഒാവറിൽ കോഹ്ലി കണ്ടെത്തി. മോശം പന്തുകൾ തിരഞ്ഞെടുത്ത് ശിക്ഷിച്ച ഇരുവരും 20ാം ഒാവറിൽ ടീം ടോട്ടലിനെ 100ലും 29ാം ഒാവറിൽ 150ലുമെത്തിച്ചു. തൊട്ടടുത്ത ഒാവറിൽ ഹാസ്ൽവുഡിനെ സിംഗിളിന് തട്ടിയിട്ട് രോഹിത് തെൻറ െസഞ്ച്വറി തൊട്ടു.
36ാം ഒാവർ എറിയാനെത്തിയ കമ്മിൻസിനെ മൂന്നാം പന്തിൽ ഫോറിന് പായിച്ച് കോഹ്ലി തെൻറ അർധശതകം നേടി. അടുത്ത പന്തിൽ വീണ്ടുമൊരു ഫോറടിച്ച് ടീം സ്േകാർ 200ഉം കടത്തി. എന്നാൽ, അടുത്ത ഒാവറിൽ സ്പിന്നർ ആദം സാംപ വിലയേറിയ വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും കോഹ്ലിയായിരുന്നു സാംപയുടെ ഇരയെങ്കിൽ ഇത്തവണ രോഹിതിനായിരുന്നു ഉൗഴം. സിക്സറിനുള്ള ശ്രമം ലോങ്ഒാണിൽ സ്റ്റാർക്കിെൻറ കൈയിലൊതുങ്ങി. 128 പന്തിൽ എട്ടു ഫോറും ആറു സിക്സുമടക്കം 119 റൺസായിരുന്നു രോഹിതിെൻറ സംഭാവന. 145 പന്തിൽ 137 റൺസായിരുന്നു മൂന്നാം വിക്കറ്റിൽ ഇരുവരും അടിച്ചുചേർത്തത്.
രോഹിത് നിർത്തിയേടത്തുെവച്ചാണ് നാലാം നമ്പറിലിറങ്ങിയ ശ്രേയസ് അയ്യർ തുടങ്ങിയത്. 46ാം ഒാവറിൽ ഹാസ്ൽവുഡിെൻറ പന്തിൽ കുറ്റിതെറിച്ച് കോഹ്ലി മടങ്ങുേമ്പാൾ ടീം സ്കോർ 274ലെത്തിയിരുന്നു. അവസാന ഒാവറുകളിൽ അപാര പ്രഹരശേഷി പ്രകടിപ്പിച്ച ശ്രേയസ് അയ്യർ മനീഷ് പാണ്ഡെക്കൊപ്പം ചേർന്ന് ദൗത്യം പൂർത്തിയാക്കി.ഓസീസ് ബാറ്റിങ്ങിൽ ഒരു വശത്ത് വിക്കറ്റുകൾ വീഴുേമ്പാഴും മറുവശത്ത് ഉറച്ചുനിന്ന് സ്മിത്ത് സെഞ്ച്വറി കണ്ടെത്തി. അവസാന ഒാവറുകളിൽ ആഞ്ഞടിക്കാൻ തുടങ്ങിയ സ്മിത്തിനെ 48ാം ഒാവറിെൻറ ആദ്യ പന്തിൽത്തന്നെ ഷമി മടക്കി. ഷമി നാലും രവീന്ദ്ര ജദേജ രണ്ടും വിക്കറ്റ് വീഴ്ത്തി. ബുംറ റൺസ് വഴങ്ങാതെ എറിഞ്ഞെങ്കിലും വിക്കറ്റ് വീഴ്ത്തിയില്ല.
.