കേപ്ടൗൺ: മൂന്നാം ഏകദിനത്തിൽ ഇന്ത്യ മികച്ച നിലയിൽ. ഒാപണർ ശിഖർ ധവാെൻറയും (76) നായകൻ വിരാട് കോഹ്ലിയുടെയും (85) അർധ സെഞ്ച്വറിയുടെ മികവിൽ 34 ഒാവറിൽ 192 ന് നാല് എന്ന നിലയിലാണ്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് റൺസൊന്നുമെടുക്കാതെ രോഹിത് ശർമയാണ് തുടക്കത്തിൽ തന്നെ നഷ്ടമായത്. പേസർ കഗിസൊ റബദെയാണ് ശർമയെ പുറത്താക്കിയത്. തുടർന്ന് ഒത്ത് ചേർന്ന കോഹ്ലി (85) ധവാൻ കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്കോർ പടുത്തുയർത്താൻ സഹായിച്ചു. എന്നാൽ സ്കോർ 140 നിൽകെ ജെ.പി ഡ്യുമിനിയുടെ പന്തിൽ െഎഡൻ മാക്രമിന് ക്യാച്ച് നൽകി ധവാൻ മടങ്ങിയത് ഇന്ത്യക്ക് ക്ഷിണമായി. തുടർന്ന് വന്ന അജിൻക്യ രഹാനെ (11) ഹർദ്ദിക് പാണ്ഡ്യ(14) എന്നിവരും എളുപ്പം പുറത്തായി. എം.എസ് ധോനിയും നായകനുമാണ് നിലവിൽ ക്രീസിലുള്ളത്.
ആദ്യ രണ്ട് ഏകദിനങ്ങളിലേറ്റ പരാജയത്തിന് മറുപടി നൽകാൻ കേപ്ടൗണിൽ ഇറങ്ങിയ ദക്ഷിണാഫ്രിക്ക ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഏകദിനത്തിൽ സെഞ്ച്വറി നേടിയ നായകൻ ഡുപ്ലെസിസിെൻറ അഭാവത്തിൽ തന്നെയാണ് ഇന്നും ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. ക്വിൻറിൻ ഡികോക്കും ഇന്ന് കളിക്കില്ല. അതേ സമയം ലുങ്കി എംഗിഡി, ഹൈൻറിച്ച് ക്ലാസെൻ എന്നിവരുടെ ആദ്യ ഏകദിന മത്സരമാണ് ഇന്നത്തെത്.