സെഞ്ചൂറിയൻ: അടിയും തിരിച്ചടിയുമായി രണ്ടാം ടെസ്റ്റ് അവസാനത്തിലേക്കടുക്കുേമ്പാൾ, അഞ്ചാം ദിനം ആവേശകരമായ അന്ത്യത്തിലേക്ക്. ഒരുദിനം മാത്രം ബാക്കിനിൽക്കെ ഏഴുവിക്കറ്റ് കൈയിലുള്ള ഇന്ത്യക്ക് മത്സരം ജയിക്കാൻ വേണ്ടത് 252 റൺസ്. മുരളി വിജയ് (9), ലോകേഷ് രാഹുൽ (4), ക്യാപ്റ്റൻ വിരാട് കോഹ്ലി (5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ചേതേശ്വർ പുജാര(11), പാർഥിവ് പേട്ടൽ (5) എന്നിവരാണ് ക്രീസിലുള്ളത്.
എതിരാളികളെ രണ്ടാം ഇന്നിങ്സിൽ 258 റൺസിന് ഒതുക്കി 287 റൺസിെൻറ ചെറിയ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യക്ക്, ആദ്യ മൂന്ന് വിക്കറ്റുകൾ നഷ്ടമായതാണ് തിരിച്ചടിയായത്. നിലയുറപ്പിക്കാൻ ശ്രമിച്ച മുരളി വിജയിയെ (9) കാഗിസോ റാബാദ പുറത്താക്കി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടപ്പോൾ, പിന്നാലെ രാഹുലിനെ (4) എൻഗിഡിയും പറഞ്ഞയച്ച് ആതിഥേയരെ സമ്മർദത്തിലാക്കുകയായിരുന്നു. സെഞ്ച്വറിയുമായി ആദ്യ ഇന്നിങ്സിൽ രക്ഷകനായ നായകൻ വിരാട് കോഹ്ലിയെ (5)എൻഗിഡിതന്നെ എൽബിയിൽ കുരുക്കിയതോടെ നാലാം ദിനം അവസാനിക്കുേമ്പാൾ, ഇന്ത്യ തീർത്തും പ്രതിരോധത്തിലായി.

എറിഞ്ഞൊതുക്കി ഇന്ത്യൻ ബൗളർമാർ
രണ്ടിന് 90 എന്ന നിലയിൽ മൂന്നാം ദിനം ദക്ഷിണാഫ്രിക്ക ബാറ്റിങ് തുടരുേമ്പാൾ, ക്രിസീലുണ്ടായിരുന്നത് എ.ബി ഡിവില്ലിയേസും ഡീൻ എൽഗറുമായിരുന്നു. ബൗളർമാർക്ക് പിടികൊടുക്കാതെ സ്കോർ പടുത്തുയർത്തിയപ്പോൾ കളികൈവിെട്ടന്ന് സന്ദർശകൾക്ക് തോന്നി. കൂട്ടുകെട്ട് 142 റൺസിലെത്തിനിൽക്കെ മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് വഴിത്തിരിവുണ്ടാക്കിയത്. അർധസെഞ്ച്വറിയും പൂർത്തിയാക്കി നിലയുറപ്പിച്ച എ.ബി.ഡിയെ (80) വിക്കറ്റ് കീപ്പർ പാർഥിവ് പേട്ടലിെൻറ ഗ്ലൗവിലെത്തിച്ചാണ് ഷമി മടക്കിയക്കുന്നത്. പിന്നാലെ, ഡീൻ എൽഗറിനെ (61) െഷമിതന്നെ പുറത്താക്കിയതോടെ ഇന്ത്യൻ ബൗളിങ്ങിന് ജീവൻ െവച്ചു. പിന്നീടെത്തിയവരിൽ ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസിനല്ലാതെ (48) ആർക്കും പിടിച്ചുനിൽക്കാനായില്ല. ഡി കോക്കിനെ 12 റൺസുമായി െഷമിതന്നെ പുറത്താക്കി. ഫിൻലാൻഡറെയും (26), കേശവ് മാഹാരാജിനെയും (6) വൈകാതെ ഇശാന്ത് ശർമയും പുറത്താക്കി. കാഗിസോ റബാദ (4), മോർനെ മോർക്കൽ (10), എൻഗിഡി (1) എന്നിവരും പുറത്തായതോടെ ദക്ഷിണാഫ്രിക്ക 258 റൺസിന്പുറത്തായി.