Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യ ‘എ’ക്ക് തോല്‍വി

text_fields
bookmark_border

ബ്രിസ്ബേന്‍: ആസ്ട്രേലിയ എ ടീമിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ എക്ക് മൂന്ന് വിക്കറ്റ് തോല്‍വി. രണ്ടാം ഇന്നിങ്സില്‍ 159 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. വിക്കറ്റുകള്‍ തുടരെ വീണപ്പോഴും ഒരറ്റത്ത് പിടിച്ചുനിന്ന ഓപണര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റാണ് ഇന്ത്യയുടെ വിജയം തട്ടിയെടുത്തത്. സ്കോര്‍: ഇന്ത്യ 230, 156, ആസ്ട്രേലിയ 228, ഏഴിന് 161. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലത്തെി.

ആറ് വിക്കറ്റ് കൈയിലിരിക്കെ ജയിക്കാന്‍ 100 റണ്‍സ് കൂടി വേണ്ടിയിരുന്ന ഓസീസ് നാലാം ദിനത്തിന്‍െറ തുടക്കത്തില്‍ വിക്കറ്റ് നഷ്ടമാകാതെ സൂക്ഷിച്ചാണ് മുന്നേറിയത്. 107 റണ്‍സിലത്തെിയപ്പോള്‍ വെബ്സ്റ്ററിനെ (30) വരുണ്‍ ആരോണ്‍ പുറത്താക്കിയതോടെ ഇന്ത്യക്ക് പ്രതീക്ഷ കൈവന്നു. എന്നാല്‍, സാം വൈറ്റ്മാനെയും (14) ചാഡ് സേയേഴ്സിനെയും (15) കൂട്ടുപിടിച്ച് ബാന്‍ക്രാഫ്റ്റ് ഓസീസിനെ വിജയതീരത്തത്തെിച്ചു. ഇന്ത്യക്ക് വേണ്ടി ഷര്‍ദൂല്‍ ഠാകുര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. വരുണ്‍ ആരോണ്‍ രണ്ടും ഹര്‍ദിക് പാണ്ഡ്യ, ജയന്ത് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. അവസാന ടെസ്റ്റ് 15ന് തുടങ്ങും.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story