ഇന്ത്യ എ 230
text_fieldsബ്രിസ്ബെയ്ന്‍: ആസ്ട്രേലിയ എക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ എക്ക് മോശം തുടക്കം. 78 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ ലെഗ്സ്പിന്നര്‍ മിച്ചല്‍ സ്വെ്സണിന്‍െറ മികച്ച ബൗളിങ്ങിന്‍െറ കരുത്തില്‍ ആതിഥേയര്‍ സന്ദര്‍ശകരുടെ ആദ്യ ഇന്നിങ്സ് 230 റണ്‍സിലൊa1തുക്കി. ചതുര്‍ദിന മത്സരത്തിന്‍െറ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ആസ്ട്രേലിയ വിക്കറ്റ് നഷ്ടപ്പെടാതെ 25 റണ്‍സെടുത്തിട്ടുണ്ട്. കാമറോണ്‍ ബാന്‍ക്രോഫ്റ്റും (10) ജോ ബേണ്‍സും (12) ആണ് ക്രീസില്‍.
ഏകദിന ടൂര്‍ണമെന്‍റിലെ മികച്ച ഫോം ടെസ്റ്റ് പരമ്പരയിലും തുടര്‍ന്ന മനീഷ് പാണ്ഡെയുടെ (76 പന്തില്‍ 77) ബാറ്റിങ്ങാണ് ഇന്ത്യക്ക് രക്ഷയായത്. 13 ബൗണ്ടറികളും ഒരു സിക്സുമടങ്ങിയതായിരുന്നു കര്‍ണാടക താരത്തിന്‍െറ ഇന്നിങ്സ്. ടോസ് നേടിയ ക്യാപ്റ്റന്‍ നമാന്‍ ഓജ ബാറ്റിങ് തെരഞ്ഞെടുത്തപ്പോള്‍ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു.
ഓപണര്‍മാരായ അഖില്‍ ഹെര്‍വാദ്കറും (34) ഫൈസ് ഫസലും (48) പതുക്കെയാണെങ്കിലും ഇന്നിങ്സ് കെട്ടിപ്പടുക്കുന്നതിന് മുന്‍ഗണന നല്‍കിയപ്പോള്‍ ആദ്യ വിക്കറ്റില്‍ 74 റണ്‍സ് പിറന്നു. എന്നാല്‍, ഇരുവരും അടുത്തടുത്ത് പുറത്തായതിന് പിന്നാലെ ശ്രേയസ് അയ്യരും (19) വീണു. തുടര്‍ന്ന് കരുണ്‍ നായരുമൊത്ത് (15) തരക്കേടില്ലാത്ത കൂട്ടുകെട്ടുണ്ടാക്കിയ പാണ്ഡെ 188ല്‍ പുറത്തായതോടെ ഇന്ത്യയുടെ ഇന്നിങ്സ് അതിവേഗം അവസാനിച്ചു.
നായകന്‍ ഓജ (രണ്ട്), ഹര്‍ദിക് പാണ്ഡ്യ (പൂജ്യം) എന്നിവര്‍ കാര്യമായ സംഭാവനയില്ലാതെ കൂടാരം കയറിയശേഷം പിടിച്ചുനിന്ന ശ്രാദുല്‍ ഠാകുറും (17) ജയന്ത് യാദവും (പുറത്താവാതെ 11) ആണ് സ്കോര്‍ 230ല്‍ എത്തിച്ചത്. വരുണ്‍ ആരോണും (നാല്) ശഹ്ബാസ് നദീമും (പൂജ്യം) പെട്ടെന്ന് പുറത്തായതോടെ ഇന്നിങ്സ് അവസാനിച്ചു. മൂന്നു വിക്കറ്റുമായി മുന്‍ അന്താരാഷ്ട്രതാരം ടോം മൂഡിയുടെ അനന്തരവന്‍ ഡേവിഡ് മൂഡിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ചാഡ് സെയേഴ്സും ഒരു വിക്കറ്റെടുത്ത ഡാനിയല്‍ വോറലും സ്വെ്സണിന് പിന്തുണ നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
