Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രഞ്ജി ട്രോഫി: കേരളം 306; ജമ്മുവിന് ബാറ്റിങ് തകര്‍ച്ച

text_fields
bookmark_border
രഞ്ജി ട്രോഫി: കേരളം 306; ജമ്മുവിന് ബാറ്റിങ് തകര്‍ച്ച
cancel

കല്യാണി (ബംഗാള്‍): രഞ്ജി ട്രോഫി ഗ്രൂപ് ‘സി’യില്‍ ജമ്മു-കശ്മീരിനെതിരെ കേരളം 306ന് പുറത്ത്. മറുപടി ബാറ്റിങ്ങാരംഭിച്ച ജമ്മു മൂന്നാംദിനം കളി അവസാനിക്കുമ്പോള്‍ അഞ്ചിന് 106 റണ്‍സെന്ന നിലയില്‍. ഒരു റണ്‍സുമായി ബന്ദീപ് സിങ്ങും രണ്ട് റണ്‍സുമായി പി. ബിഷ്ത്തുമാണ് ക്രീസിലുള്ളത്. 58 പന്തില്‍ 40 റണ്‍സ് അടിച്ചുകൂട്ടിയ ആദില്‍ റെഷിയാണ് ജമ്മു-കശ്മീരിന്‍െറ ടോപ് സ്കോറര്‍. കേരളത്തിനുവേണ്ടി പന്തെറിഞ്ഞ മുംബൈ അതിഥിതാരം ഇഖ്ബാല്‍ അബ്ദുല്ല മൂന്നും കെ.എസ്. മോനിഷ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

 മഴ മുടക്കിയ കളി 282/7 എന്ന നിലയില്‍ ശനിയാഴ്ച പുനരാരംഭിച്ചപ്പോള്‍ കേരളത്തിന് മൂന്നാം ദിവസം കൂട്ടിച്ചേര്‍ക്കാനായത് 24 റണ്‍സ് മാത്രം. സെഞ്ച്വറി പ്രകടനം നടത്തിയ സഞ്ജു വി. സാംസണ്‍ അധികമായി 12 റണ്‍സ് മാത്രമാണ് നേടിയത്. 430 പന്തില്‍ 154 റണ്‍സ് സ്കോര്‍ ചെയ്ത സഞ്ജുവിന്‍െറ പ്രകടനമാണ് കേരള സ്കോര്‍ 306ല്‍ എത്തിച്ചത്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story