Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിനു മങ്കാദ് ട്രോഫി:...

വിനു മങ്കാദ് ട്രോഫി: കേരളത്തിന് ജയം

text_fields
bookmark_border
വിനു മങ്കാദ് ട്രോഫി: കേരളത്തിന് ജയം
cancel
ഹൈദരാബാദ്: വിനു മങ്കാദ് ട്രോഫിക്ക് വേണ്ടിയുള്ള അണ്ടര്‍ 19 ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കര്‍ണാടകക്കെതിരെ കേരളത്തിന് ഏഴു റണ്‍സ് ജയം. എ.ഒ.സി സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ടോസ് നഷ്ടമായിട്ടും ആദ്യം ബാറ്റിങ്ങിന് അവസരം ലഭിച്ച കേരളം 48 ഓവറില്‍ 203 റണ്‍സെടുത്തപ്പോള്‍ കര്‍ണാടകക്ക് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുക്കാനേ ആയുള്ളൂ. കേരളത്തിനായി എഫ്. ഫാനൂസ് രണ്ടു വിക്കറ്റും കെ.എസ്. വിവേക്, ഡാരില്‍ ഫെരാറിയോ, സിജിമോന്‍ ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 65 റണ്‍സടിച്ച ഓപണര്‍ എസ്.കെ. രോഹിത്തിന്‍െറ ബാറ്റിങ്ങാണ് കേരളത്തിന് തരക്കേടില്ലാത്ത സ്കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ സിജിമോന്‍ ജോസഫ് (35), അര്‍ജുന്‍ അജി (20), ആനന്ദ് കൃഷ്ണന്‍ (19), സചിന്‍ സുരേഷ് (19) എന്നിവരാണ് കേരള ബാറ്റിങ്ങില്‍ തിളങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vinoo mankad trophy
Next Story