ഇനിയും ആറു സിക്സറുകള്‍ പറത്തും –യുവരാജ്
text_fieldsമൊഹാലി: ഇനിയും ആ ബാറ്റില്‍നിന്ന് ആറു സിക്സറുകള്‍ പറക്കുമോ എന്ന കുരുന്നു ബാലന്‍െറ ചോദ്യത്തിന് അതെയെന്ന മറുപടിയുമായി യുവരാജ് സിങ്.
പഞ്ചാബ് കിങ്സ് ഇലവനെതിരായ മത്സരശേഷം മൊഹാലി സ്റ്റേഡിയത്തില്‍ കുട്ടികളുമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഹൈദരാബാദ് സണ്‍റൈസേഴ്സ് താരം യുവരാജിന്‍െറ പ്രതികരണം. മത്സരത്തില്‍ യുവരാജ് 24 പന്തില്‍ 44 റണ്‍സ് നേടിയിരുന്നു. യുവരാജിനു സമാനമായി കാന്‍സറില്‍നിന്ന് മോചനം നേടിയ എട്ടുവയസ്സുകാരനാണ് യുവരാജിനെ ത്രസിപ്പിച്ച ചോദ്യവുമായി രംഗത്തത്തെിയത്.
യുവരാജ് തന്‍െറ പ്രചോദനമാണെന്നും ക്രിക്കറ്റിനെ ജീവനറ്റ് സ്നേഹിക്കുന്ന തനിക്ക് യുവരാജിനെയും സുരേഷ് റെയ്നയെയും നേരില്‍ക്കണ്ടത് നിര്‍വചിക്കാനാകാത്ത സന്തോഷം നല്‍കിയെന്നും ബാലന് പറഞ്ഞു. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിലായിരുന്നു സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ യുവരാജ് തുടര്‍ച്ചയായി ആറു സിക്സറുകള്‍ നേടിയത്.
