വെട്ടോറിയെ ഇന്ത്യയുടെ കോച്ചാക്കണമെന്ന് കോഹ്ലി
text_fieldsന്യൂഡല്‍ഹി: മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റനും ഐ.പി.എല്‍ ടീം ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സ് പരിശീലകനുമായ ഡാനിയല്‍ വെട്ടോറിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി നിയമിക്കണമെന്ന് ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. എന്നാല്‍, ബി.സി.സി.ഐ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അടുത്ത ജൂണ്‍ മുതല്‍ ഇന്ത്യക്ക് തിരക്കേറിയ സീസണാണ്. ഇന്ത്യയിലും വിദേശത്തുമായി വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ 18 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. നേരത്തേ ട്വന്റി20 ലോകകപ്പിനുശേഷം ഇന്ത്യക്ക് പുതിയ പരിശീലകനെ നിയമിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു. ഡങ്കന്‍ ഫ്ളെച്ചര്‍ സ്ഥാനമൊഴിഞ്ഞതിനുശേഷം കഴിഞ്ഞ ഒന്നരവര്‍ഷമായി ടീം ഡയറക്ടര്‍ രവി ശാസ്ത്രിയുടെ കീഴിലാണ് ഇന്ത്യന്‍ ടീം.