Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുണെ സൂപ്പര്‍ ജയന്‍റ്സിന് വീണ്ടും തോൽവി

text_fields
bookmark_border
പുണെ സൂപ്പര്‍ ജയന്‍റ്സിന് വീണ്ടും തോൽവി
cancel

പുണെ: ഐ.പി.എല്ലില്‍ ഞായറാഴ്ചയിലെ മത്സരത്തില്‍ മുംബൈക്കും പഞ്ചാബ് കിങ്സിനും ജയം. ധോണിയുടെ പുണെ സൂപ്പര്‍ ജയന്‍റ്സിനെ എട്ടുവിക്കറ്റിന് വീഴ്ത്തിയാണ് മുംബൈ സീസണിലെ അഞ്ചാം ജയം സ്വന്തമാക്കിയത്.ആദ്യം ബാറ്റുചെയ്ത പുണെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍, മുംബൈ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ (85 നോട്ടൗട്ട്) രണ്ടു വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.

രാജ്കോട്ടിലെ മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്കൊടുവിലായിരുന്നു പഞ്ചാബിന്‍െറ ജയം. വിജയക്കുതിപ്പുമായി ഒന്നാം സ്ഥാനത്തുള്ള പഞ്ചാബ് കിങ്സിനെ 23 റണ്‍സിന് തോല്‍പിച്ച് പഞ്ചാബ് രണ്ടാം ജയം നേടി. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് മുരളി വിജയിന്‍െറ അര്‍ധസെഞ്ച്വറി മികവില്‍ (55) 154 റണ്‍സെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് പക്ഷേ, അടിതെറ്റി. 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനേ ഗുജറാത്തിന് കഴിഞ്ഞുള്ളൂ. നാലു വിക്കറ്റ് വീഴ്ത്തിയ അക്സര്‍ പട്ടേലാണ് കളിയിലെ കേമന്‍.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story