ഓസീസ് വനിതകള്‍ ഫൈനലില്‍
text_fieldsന്യൂഡല്‍ഹി: ട്വന്‍റി20 വനിതാ ലോകകപ്പ് ഒന്നാം സെമിയില്‍ ഇംഗ്ളണ്ടിനെ അഞ്ചു റണ്‍സിന് തോല്‍പിച്ച് ആസ്ട്രേലിയ ഫൈനലില്‍. ആദ്യം ബാറ്റുചെയ്ത ഓസീസ് ആറു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ ഇംഗ്ളണ്ടിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റന്‍ മെഗ് ലിനിങ്ങിന്‍െറ അര്‍ധസെഞ്ച്വറി പ്രകടനമാണ് (50 പന്തില്‍ 55) ആസ്ട്രേലിയന്‍ ടോട്ടലിന് അടിത്തറ പാകിയത്. ഓപണര്‍മാരായ അലിസ ഹീലി (25), എലിസ് വില്ലാനി (19) എന്നിവര്‍ നല്‍കിയ തുടക്കവും ആദ്യ ബാറ്റ് ചെയ്തവരുടെ ആത്മവിശ്വാസമുയര്‍ത്തി.
മറുപടിയില്‍ ഷാര്‍ലറ്റ് എഡ്വേഡ്സും (31), ടമി ബ്യൂര്‍മോണ്ടും (32) ഇംഗ്ളണ്ടിന് മികച്ച തുടക്കം നല്‍കിയെങ്കിലും നിലനിര്‍ത്താനായില്ല. സാറ ടെയ്ലര്‍ 21 റണ്‍സെടുത്തു. പിന്നാലെ ക്രീസിലത്തെിയവരെല്ലാം എളുപ്പം മടങ്ങി. അതേസമയം, പിച്ചിന്‍െറ നിലവാരക്കുറവിനെ ഇംഗ്ളീഷ് ക്യാപ്റ്റനും കോച്ചും വിമര്‍ശിച്ചു.
