Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൗളിങിൽ മുറുക്കി; ഇംഗ്ലണ്ടിന് ലക്ഷ്യം 154 റൺസ്
text_fieldsbookmark_border
ന്യൂഡൽഹി: ട്വൻറി 20 ലോകകപ്പിലെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ ബാറ്റിങിനിറങ്ങിയ ന്യൂസിലൻഡിനെ ഇംഗ്ലണ്ട് പിടിച്ചുകെട്ടി. കൂറ്റൻ ലക്ഷ്യത്തിലേക്ക് പോകുകയായിരുന്ന കിവി സംഘത്തെ ഇംഗ്ലീഷ് ബൗളിങ് നിര 153 റൺസിലൊതുക്കുകയായിരുന്നു. 13ാം ഒാവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെന്ന ഭാദ്രമായ നിലയിലായിരുന്ന കിവികൾക്ക് അവസാന ഒാവറുകളിൽ വെടിക്കെട്ട് പുറത്തെടുക്കാനായില്ല. കോളിൻ മൺറോ(46), കെയ്ൻ വില്യംസൺ (32), കൊറി ആൻഡേഴ്സൺ (28) എന്നിവരാണ് ന്യൂസിലൻഡിൻെറ സ്കോറർമാർ. മൺറോ പുറത്തായതോടെയാണ് കിവിസ് ബാറ്റിങ് മുന്നേറ്റം തകർന്നത്. നേരത്തേ ടോസ് നേടിയ ഇംഗ്ളണ്ട് കിവീസിനെ ബാറ്റിനയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
