Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവരാജ് സെമിക്കില്ല; രഹാനെയോ മനീഷ് പാണ്ഡെയോ പകരക്കാരാവും 

text_fields
bookmark_border
യുവരാജ് സെമിക്കില്ല; രഹാനെയോ മനീഷ് പാണ്ഡെയോ പകരക്കാരാവും 
cancel
camera_alt??????????????????? ????????????? ?????????? ??????? ????

മൊഹാലി: ട്വൻറി 20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ സെമിഫൈനലിൽ സ്റ്റാർ ബാറ്റ്സ്മാൻ യുവരാജ് സിങ് പങ്കെടുക്കാനിടയില്ല. ആസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ കാൽക്കുഴക്ക് പരിക്കേറ്റതാണ് യുവിക്ക് വിനയായത്. യുവരാജിൻെറ പകരക്കാരയി അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ എന്നിവരെയാണ് പരിഗണിക്കുന്നത്.

നിലവിൽ ടീമിനൊപ്പമുള്ള രഹാനക്ക് ലോകകപ്പിൽ ഇതുവരെ കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല. ബി.സി.സി.ഐ നിർദേശ പ്രകാരം മനീഷ് പാണ്ഡെ ഇന്നലെ മുംബൈയിൽ ടീമിനൊപ്പം ചേർന്നു. ആസ്‌ട്രേലിയന്‍ പര്യടനത്തിലെ അവസാന ഏകദിനത്തില്‍ പാണ്ഡ്യെയുടെ സെഞ്ച്വറി മികവില്‍ ഇന്ത്യ ജയിച്ചിരുന്നു. കാൽക്കുഴക്ക് പരിക്കേറ്റ യുവരാജ് പൂർണ കായികക്ഷമത വീണ്ടെടുക്കുന്ന കാര്യം സംശയത്തിലാണ്.  മൊഹാലിയിൽ സിംഗിളിന് ശ്രമിക്കുന്നതിനിടെയാണ് യുവരാജിന് പരിക്കേറ്റത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story