ധോണി സ്വന്തക്കാരെ മാത്രം പരിഗണിക്കുന്നു- യുവരാജിന്‍െറ പിതാവ്
text_fields
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയെ രൂക്ഷമായി വിമര്‍ശിച്ച് യുവരാജ് സിങ്ങിന്‍െറ പിതാവ് യോഗ്രാജ് സിങ് രംഗത്ത്. ടീമില്‍ സ്വജനപക്ഷപാതം കാണിക്കുന്ന ധോണി മകനെ അവഗണിക്കുകയാണെന്ന ആരോപണമുയര്‍ത്തിയാണ് വീണ്ടും വാര്‍ത്തകളില്‍ ഇടംനേടിയത്. ‘ധോണിയുടെ വിവേചനം വലിയ ഹൃദയവേദനയാവുന്നു. എന്തിനാണ് ഇങ്ങനെ കൈകാര്യംചെയ്യുന്നതെന്ന് അറിയില്ല. ഒന്നിനുംകൊള്ളാത്ത നിരവധി പേര്‍ക്ക് വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കുമ്പോഴാണ് ഈ വിവേചനം. ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിലൊരാളായ അശോക് മങ്കാദിനു കീഴില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. ധോണിയുടെ ചുറ്റിലും ഇപ്പോള്‍ നടക്കുന്നതെന്തെന്ന് എനിക്കറിയാം. രണ്ടുവര്‍ഷം ടീമിന് പുറത്തിരുന്നശേഷം തിരിച്ചുവരുകയെന്നത് അതിശയകരമാണ്. യുവരാജിന് അവസരം നല്‍കാതെ ക്യാപ്റ്റന്‍ എന്താണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ബംഗ്ളാദേശിനെതിരെ ഏഴാം നമ്പറിലാണ് ക്രീസിലിറക്കിയത്. ഒരു കളിയില്പോലും പന്തെറിയിച്ചുമില്ല. -ക്ഷോഭത്തോടെ യോഗ്രാജ് തുറന്നടിക്കുന്നു.
