Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെമി ഉറപ്പിക്കാന്‍ ന്യൂസിലന്‍ഡ്; തിരിച്ചുവരാന്‍ പാകിസ്താന്‍

text_fields
bookmark_border
സെമി ഉറപ്പിക്കാന്‍ ന്യൂസിലന്‍ഡ്; തിരിച്ചുവരാന്‍ പാകിസ്താന്‍
cancel

മൊഹാലി: ഇന്ത്യയോടേറ്റ ഒരൊറ്റ തോല്‍വിയില്‍ ആത്മവിശ്വാസം തകര്‍ന്നുപോയ പാകിസ്താന്‍ ചൊവ്വാഴ്ച ജീവന്മരണ പോരാട്ടത്തിന്. ആദ്യ കളിയില്‍ ബംഗ്ളാദേശിനെ തകര്‍ത്തെങ്കിലും രണ്ടാമങ്കത്തില്‍ ഇന്ത്യയോടേറ്റ തോല്‍വി ടീമിന്‍െറ അടിത്തറതന്നെ ഇളക്കിയിരിക്കയാണ്. നായകന്‍ ഷാഹിദ് അഫ്രീദിയുടെയും കോച്ച് വഖാര്‍ യൂനുസിന്‍െറയും ഇരിപ്പിടം തെറിച്ചുകഴിഞ്ഞെന്ന് നാട്ടില്‍നിന്ന് മുന്നറിയിപ്പ് വന്നുകഴിഞ്ഞു. അതിനിടെയാണ് അഭിമാനപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുന്നത്. അതേസമയം, ആദ്യ കളി രണ്ടും ജയിച്ച ന്യൂസിലന്‍ഡ് പാകിസ്താനെ കടന്നാല്‍ സെമി ടിക്കറ്റ് ഏറക്കുറെ ഉറപ്പിക്കാം. ഉദ്ഘാടന പോരാട്ടത്തില്‍ ഇന്ത്യയെയും രണ്ടാമങ്കത്തില്‍ ആസ്ട്രേലിയയെയും തോല്‍പിച്ച കിവികള്‍ ലോകകപ്പിലെ സ്ഥിരതയാര്‍ന്ന സംഘമെന്ന പേരെടുത്തുകഴിഞ്ഞു. രാത്രി 7.30 മുതല്‍ മൊഹാലിയിലാണ് മത്സരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story