Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അർധസെഞ്ചുറി സച്ചിന് സമർപ്പിക്കുന്നു- കോഹ്‍ലി
text_fieldsbookmark_border
കൊൽക്കത്ത: പാകിസ്താനെതിരെ നേടിയ അർധസെഞ്ചുറി ഗ്യാലറിയിലുണ്ടായിരുന്ന സച്ചിൻ ടെണ്ടുൽക്കർക്ക് സമർപ്പിക്കുന്നതായി ഇന്ത്യൻ ഉപനായകൻ വിരാട് കോഹ്ലി. സച്ചിന്റെ കളികണ്ടിട്ടാണ് താൻ ക്രിക്കറ്റ് കളിക്കുന്നത്. അദ്ദേഹത്തോടൊപ്പം വിജയമാഘോഷിക്കാൻ സാധിച്ചത് വലിയ അനുഭവമാണെന്നും കോഹ്‍ലി വ്യക്തമാക്കി. ന്യൂസിലൻഡിനെതിരായ മൽസരത്തിൽ നിരാശനായിരുന്നുവെന്നും ടീമിനായി ഒന്നും ചെയ്യാൻ പറ്റാതിരുന്നത് വേദനിപ്പിച്ചെന്നും കോഹ്ലി വ്യക്തമാക്കി. പാകിസ്താനെതിരായ പ്രകടനം തൃപ്തി തരുന്നതായിരുന്നു. വെല്ലുവിളി ഉയർത്തുന്ന പിച്ചായിരുന്നു കൊൽക്കത്തയിലെതെന്നും കോഹ്‍ലി പറഞ്ഞു.
സമ്മർദ സമയത്ത് മികച്ച പ്രകടനം നടത്താനുള്ള അഭിനിവേശവും വെല്ലുവിളി ഏറ്റെടുക്കാനുള്ള മനസ്സുമാണ് കോഹ്‍ലിയെ വ്യത്യസ്തനാക്കുന്നതെന്ന് ക്യാപ്റ്റൻ ധോണി വ്യക്തമാക്കി.
Next Story
