താരങ്ങളില്‍ താരമായത് സചിന്‍
text_fieldsകൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സിന്‍െറ ഗാലറികളെ കുളിരണിയിച്ച് നിറഞ്ഞൊഴുകിയ കൈയടികളില്‍ വീണ്ടും സചിന്‍ ടെണ്ടുല്‍കര്‍ തന്നെ താരം. ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിനുമുമ്പ് ഇരുരാജ്യങ്ങളിലെയും മുന്‍ താരങ്ങളെ ആദരിച്ച ചടങ്ങിലാണ് കൊല്‍ക്കത്തന്‍ സദസ്സ് സചിനായി വന്‍ കരഘോഷം കാത്തുവെച്ചത്. ഇന്ത്യയില്‍നിന്ന് സചിന്‍, സുനില്‍ ഗവാസ്കര്‍, വിരേന്ദര്‍ സെവാഗ് എന്നിവരും അതിര്‍ത്തികടന്ന് ഇംറാന്‍ ഖാന്‍, വസീം അക്രം, വഖാര്‍ യൂനിസ് എന്നിവരും ചടങ്ങിനത്തെി. എല്ലാവര്‍ക്കും സുഖമാണെന്ന് പ്രതീക്ഷിക്കുന്നു എന്ന് ബംഗാളി ഭാഷയില്‍ സചിന്‍ പറഞ്ഞപ്പോഴാണ് എന്നത്തെയുംപോലെ ആരാധകസ്നേഹം കൈയടികളായി അന്തരീക്ഷത്തില്‍ നിറഞ്ഞത്. എല്ലാറ്റിനുമുപരി ക്രിക്കറ്റിനെ ആസ്വദിക്കാമെന്നു പറഞ്ഞ സചിന്‍, പാകിസ്താന്‍ താരങ്ങളെ സ്വാഗതംചെയ്തു. ഹൃദ്യമായ സ്വീകരണത്തിന് പാകിസ്താന്‍ ടീമിനുവേണ്ടി ഇംറാന്‍ ഖാന്‍ നന്ദി പറഞ്ഞു. ബോളിവുഡ് വെറ്ററന്‍ അമിതാഭ് ബച്ചന്‍ ആലപിച്ച ദേശീയഗാനത്തോടെയാണ് ഈഡനില്‍ ആരവങ്ങള്‍ക്ക് തുടക്കമായത്.
