ബാറ്റ്സ്മാന്മാരെ പഴിച്ച് ധോണി
text_fieldsനാഗ്പുര്‍: ട്വന്റി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിന് മുന്നില്‍ കറങ്ങി വീണ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ കുറ്റപ്പെടുത്തി ക്യാപ്റ്റന്‍ എം.എസ്. ധോണി. കിവീസ് ബൗളര്‍മാരുടെ മിടുക്കിനെക്കാള്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ പോരായ്മയാണ് തോല്‍വിക്ക് കാരണമെന്ന് ധോണി മത്സരശേഷം പറഞ്ഞു. ചെറിയ സ്കോറായ 127 റണ്‍സ് പിന്തുടര്‍ന്ന ധോണിപ്പട, 18 ഓവറില്‍ 79 റണ്‍സിന് പുറത്തായിരുന്നു. 47 റണ്‍സിന്‍െറ തോല്‍വിയോടെ, ട്വന്റി20യില്‍ ന്യൂസിലന്‍ഡിനോട് ജയിക്കാനായില്ളെന്ന ‘റെക്കോഡ്’ ഇന്ത്യ നിലനിര്‍ത്തി. ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തിയതായി ധോണി പറഞ്ഞു. എന്നാല്‍, ബാറ്റ്സ്മാന്മാര് നന്നായി കളിച്ചില്ല. മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്ത്താനാവാത്തതാണ് തോല്‍വിയുടെ കാരണം. ടേണിങ് പിച്ചില്‍ റണ്‍സെടുക്കാന്‍ വിഷമമാണെങ്കിലും നാഗ്പുരിലേത് മികച്ച സ്പോര്‍ട്ടിങ് പിച്ചായിരുന്നെന്നും ധോണി അഭിപ്രായപ്പെട്ടു. ഈ തോല്‍വി ടീമിനും ആരാധകര്‍ക്കുമെല്ലാം ഒരു മുന്നറിയിപ്പാണ്. ‘നാട്ടില്‍ കളിക്കുമ്പോള്‍ എല്ലാ മത്സരവും സമ്മര്ദമുള്ളതാണെന്ന്’ ഇന്ത്യന്‍ നായകന് പറഞ്ഞു.
