Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സന്നാഹം: ദക്ഷിണാഫ്രിക്കക്ക് എട്ടുവിക്കറ്റ് ജയം
text_fieldsbookmark_border
മുംബൈ: ട്വന്റി20 ലോകകപ്പിലെ അവസാന സന്നാഹത്തില്‍ മുംബൈക്കെതിരെ ദക്ഷിണാഫ്രിക്കക്ക് എട്ടുവിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത മുംബൈ ഇലവന് നാലു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തപ്പോള്‍ 17 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക വിജയം നേടി. ഓപണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും (19), ഹാഷിം ആംലയും (38) പത്ത് ഓവറിനുള്ളില്‍ പുറത്തായി. എന്നാല്‍, ഫാഫ് ഡുപ്ളെസിസ് (65), എ.ബി. ഡിവില്ളേഴ്സ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ദക്ഷിണാഫ്രിക്ക അനായാസ വിജയം ഉറപ്പിച്ചു. ഇടക്ക് പരിക്കേറ്റ ഡുപ്ളെസിസ് മടങ്ങിയിരുന്നു. പകരമത്തെിയ ഡേവിഡ് മില്ലറാണ് (3) വിജയ റണ്‍ കുറിച്ചത്. അഖില്‍ ഹെര്‍വാദ്കറാണ് (61) മുംബൈയുടെ ടോപ് സ്കോറര്‍.
Next Story
