മക്കല്ലമില്ലാതെ ന്യൂസിലന്‍ഡ്; വില്യംസണും ഗുപ്റ്റിലും കുന്തമുനകൾ
text_fieldsനാഗ്പുര്‍: ബ്രണ്ടന്‍ മക്കല്ലം എന്ന വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഇല്ലാതെ ആദ്യമായാണ് ന്യൂസിലന്‍ഡ് ട്വന്‍റി20 മത്സരത്തിനിറങ്ങുന്നത്. അന്തരിച്ച ഇതിഹാസ താരം മാര്‍ട്ടിന്‍ ക്രോക്ക് അനുശോചനമര്‍പ്പിച്ചായിരിക്കും ന്യൂസിലന്‍ഡ് കളത്തിലിറങ്ങുക. ട്വന്‍റി20 ക്രിക്കറ്റിന്‍െറ ഉപജ്ഞാതാക്കളിലൊരാളായ മാര്‍ട്ടിന്‍ ക്രോക്ക് കിരീടംകൊണ്ട് ആദരമര്‍പ്പിക്കാനായിരിക്കും അവരുടെ ശ്രമം. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും മാര്‍ട്ടിന്‍ ഗുപ്റ്റിലുമായിരിക്കും കുന്തമുനകള്‍. സന്നാഹമത്സരത്തില്‍ ശ്രീലങ്കയെ 74 റണ്‍സിന് പരാജയപ്പെടുത്തിയപ്പോള്‍ ഇംഗ്ളണ്ടിനോട് ആറു വിക്കറ്റിന് തോറ്റു. കോളിന്‍ മണ്‍റോയുടെയും കൊറി ആന്‍ഡേഴ്സന്‍െറയും അതിവേഗ സ്കോറിങ് പാടവം പ്രയോജനപ്പെട്ടാല്‍ ന്യൂസിലന്‍ഡിനെ തോല്‍പിക്കുക എളുപ്പമല്ല. പുറമെ റോസ് ടെയ്ലര്‍, ഗ്രാന്‍റ് എലിയട്ട് എന്നിവരും ബാറ്റിങ്ങില്‍ കരുത്താകും. മിച്ചല്‍ സാന്‍റ്നര്‍, ട്രെന്‍റ് ബോള്‍ട്ട് എന്നിവര്‍ക്കാണ് പേസ് ചുമതല. ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുതലെടുക്കാന്‍ സ്പിന്നര്‍മാരായ ഇഷ് സോധിയെയും നഥാന്‍ മക്കല്ലവും ഇറങ്ങും.
