Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്വന്‍റി20: ലങ്കയെ പാകിസ്താൻ എറിഞ്ഞു വീഴ്ത്തി

text_fields
bookmark_border
ട്വന്‍റി20: ലങ്കയെ പാകിസ്താൻ എറിഞ്ഞു വീഴ്ത്തി
cancel
camera_alt???????? ????? ??????????????

കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരെയുള്ള ലോകകപ്പ് ട്വന്‍റി20 സന്നാഹമത്സരത്തില്‍ പാകിസ്താന് 15 റണ്‍സ് ജയം. ആദ്യം ബാറ്റു ചെയ്ത പാകിസ്താന്‍ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്ക ഒമ്പതു വിക്കറ്റിന് 142 റണ്‍സിലൊതുങ്ങി. മുഹമ്മദ് ഹഫീസിന്‍െറ കരുത്തിലാണ് പാകിസ്താന്‍ മാന്യമായ ടോട്ടലുയര്‍ത്തിയത്. 49 പന്തില്‍ ഹഫീസ് പുറത്താകാതെ 70 റണ്‍സെടുത്തു. ഓപണിങ് ബാറ്റ്സ്മാന്‍ ഷര്‍ജീല്‍ ഖാന്‍ (23), അഹമദ് ഷെഹ്സാദ് (18), ഉമര്‍ അക്മല്‍ (19) എന്നിവരും തിളങ്ങി. ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി റണ്‍സൊന്നുമെടുക്കാതെ പുറത്തായി. ലങ്കന്‍ ബൗളിങ് നിരയില്‍ തിസാര പെരേര രണ്ടുവിക്കറ്റ് വീഴ്ത്തി. നാലു വിക്കറ്റ് വീഴ്ത്തിയ ഇമാദ് വസീമാണ് ശ്രീലങ്കയെ തകര്‍ത്തത്. ദിനേശ് ചണ്ഡിമല്‍ (30), ലാഹിരു തിരിമന്നെ (45) എന്നിവര്‍ മാത്രമാണ് ചെറുത്തുനിന്നത്. അഫ്രീദി ബൗളിങ്ങിലും പൂര്‍ണ പരാജയമായി. നാലോവര്‍ എറിഞ്ഞ ക്യാപ്റ്റന്‍ 40 റണ്‍സ് വഴങ്ങി, വിക്കറ്റൊന്നും വീഴ്ത്തിയില്ല.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story