Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തമീം ഇഖ്ബാലിന് സെഞ്ച്വറി; ഒമാന്‍ 181 റൺസ് വിജയലക്ഷ്യം
text_fieldsbookmark_border
ധര്‍മശാല: ആറാമത് ട്വന്റി20 ലോകകപ്പിലെ ആദ്യ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച ഓപണര്‍ തമീം ഇഖ്ബാലിന്‍െറ ബാറ്റിങ് മികവില്‍ നിര്‍ണായക മത്സരത്തില്‍ ബംഗ്ളാദേശിന് മികച്ച ടോട്ടല്‍. സൂപ്പര്‍ ടെന്നില്‍ ഇടം ഉറപ്പിക്കാന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ബംഗ്ളാദേശ് ഒമാനെതിരെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. മറുപടിയില്‍ ഒമാന്‍െറ ബാറ്റിങ് മഴമൂലം തടസ്സപ്പെടുമ്പോള്‍ ഏഴ് ഓവറില്‍ രണ്ടിന് 41 എന്നനിലയിലാണ്.
ടോസ് നേടിയ ഒമാന്‍ എതിരാളിയെ ബാറ്റിങ്ങിനയച്ച് ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തു. സൗമ്യസര്കാര് 12 റണ്‍സുമായി പുറത്തായി. പിന്നീടത്തെിയ സാബിര്‍ റഹ്മാനൊപ്പമായിരുന്നു (26 പന്തില്‍ 44) തമീമിന്‍െറ വെടിക്കെട്ട്. 63 പന്ത് നേരിട്ട തമീം 10 ബൗണ്ടറിയും അഞ്ചു സിക്സറുമായി 103 റണ്‍സെടുത്ത് മുഴുവന്‍ ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ബംഗ്ളാദേശുകാരനായി.
Next Story
