ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു -റെയ്ന
text_fieldsന്യൂഡല്‍ഹി: ജീവിതത്തില്‍ ആത്മഹത്യയെക്കുറിച്ച് തീവ്രമായി ചിന്തിച്ചിരുന്നെന്ന് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ സുരേഷ് റെയ്ന. സ്പോര്‍ട്സ് ഹോസ്റ്റല്‍ ജീവിതത്തിനിടയിലെ ദുരനുഭവങ്ങളാണ് തന്നെ ആത്മഹത്യാ ചിന്തക്ക് പ്രേരിപ്പിച്ചതെന്നും റെയ്ന പറഞ്ഞു. ഇംഗ്ളീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് റെയ്നയുടെ വെളിപ്പെടുത്തല്‍. 13ാം വയസ്സില്‍ ഒരു ട്രെയിന്‍ യാത്രക്കിടെ കിടന്നുറങ്ങിയ തന്‍െറ കൈ പിന്നിലേക്കുകെട്ടി മുഖത്തേക്ക് ഒരു കുട്ടി മൂത്രമൊഴിച്ചത് മറക്കാനാവാത്ത ദുരനുഭവമാണ്. സ്പോര്‍ട്സ് ഹോസ്റ്റല്‍ ജീവിതകാലത്ത് ഹോക്കി സ്റ്റിക് ഉപയോഗിച്ച് മുതിര്‍ന്നവര്‍ തന്നെയും കൂട്ടുകാരനെയും മര്‍ദിച്ചു. നട്ടെല്ലിന് പരിക്കേറ്റ കൂട്ടുകാരന്‍ കുറേ ദിവസം ഗുരുതരാവസ്ഥയിലായി. ഈ സമയത്തെല്ലാം ആത്മഹത്യയായിരുന്നു മനസ്സില്‍. ഒരു വര്‍ഷത്തിനുശേഷം സ്പോര്‍ട്സ് ഹോസ്റ്റല്‍ ജീവിതം അവസാനിപ്പിച്ചു. പിന്നീട് സഹോദരന്‍െറ നിര്‍ബന്ധപ്രകാരം രണ്ടു മാസത്തിനുശേഷം വീണ്ടും ഹോസ്റ്റലിലത്തെി -റെയ്ന ഓര്‍ത്തെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
