ട്വന്‍റി20 ലോകകപ്പ് യോഗ്യത: നെതര്‍ലന്‍ഡ്സും അയര്‍ലന്‍ഡും പുറത്ത്
text_fieldsധര്‍മശാല: ട്വന്‍റി20 ലോകകപ്പ് യോഗ്യതയിലെ നിര്‍ണായക മത്സരങ്ങള്‍ മഴമൂലം മുടങ്ങിയതോടെ ഗ്രൂപ് എയില്‍നിന്ന് നെതര്‍ലന്‍ഡ്സും അയര്‍ലന്‍ഡും പുറത്തായി. ഇതോടെ ബംഗ്ളാദേശ്-ഒമാന്‍ മത്സരം ഗ്രൂപിലെ യോഗ്യരെ തീരുമാനിക്കും. ഒമാനെതിരെയുള്ള നെതര്‍ലന്‍ഡ്സിന്‍െറ മത്സരമാണ് മുടങ്ങിയത്. മഴമൂലം 12 ഓവര്‍ വീതമാക്കിയ മത്സരത്തില്‍ ബംഗ്ളാദേശ് എട്ടു ഓവറില്‍ രണ്ടു വിക്കറ്റിന് 94 എന്ന നിലയില്‍നില്‍ക്കെ വീണ്ടും മഴയത്തെി മത്സരം മുടക്കി. രണ്ടു മത്സരങ്ങളില്‍നിന്ന് മൂന്ന് പോയന്‍റ് വീതമാണ് ഒമാന്‍െറയും ബംഗ്ളാദേശിന്‍െറയും സമ്പാദ്യം. ഇത്രയും മത്സരങ്ങളില്‍നിന്ന് ഓരോ പോയന്‍റ് വീതം മാത്രമാണ് നെതര്‍ലന്‍ഡ്സിനും അയര്‍ലന്‍ഡിനും ലഭിച്ചത്. ഇനി ഇവര്‍ക്ക് പരസ്പരമാണ് ഏറ്റുമുട്ടാനുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
