ഐ.പി.എല്‍ ഒമ്പതാം സീസണ്‍: ഉദ്ഘാടന മത്സരത്തില്‍ മുംബൈയും പുണെയും
text_fieldsന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐ.പി.എല്‍) ഒമ്പതാം സീസണിലെ ഉദ്ഘാടനമത്സരത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് പുതുമുഖങ്ങളായ റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സിനെ നേരിടും. ഏപ്രില്‍ ഒമ്പതിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. മേയ് 29ന് മുംബൈയില്‍തന്നെയാണ് ഫൈനല്‍. 51 ദിവസങ്ങളിലായി 60 മത്സരങ്ങള്‍ അരങ്ങേറും. 10 വേദികളിലായാണ് പോരാട്ടങ്ങള്‍. മൊഹാലി, ഡല്‍ഹി, മുംബൈ, നാഗ്പുര്‍, പുണെ, ബംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, രാജ്കോട്ട്, റായ്പുര്‍ എന്നിവിടങ്ങളാണ് വേദികള്‍. പുതിയ വേദിയായ റായ്പുരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്‍െറ ഹോം മത്സരങ്ങളും നാഗ്പുരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന്‍െറ മൂന്ന് ഹോം മത്സരങ്ങളും അരങ്ങേറുമെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ള അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
