Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്വന്റി20 വനിതാ ലോകകപ്പ്: സെമിയാണ് ആദ്യ ലക്ഷ്യമെന്ന് മിതാലി
text_fieldsbookmark_border
ബംഗളൂരു: ട്വന്റി20 വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യലക്ഷ്യം സെമിഫൈനലെന്ന് ക്യാപ്റ്റന്‍ മിതാലി രാജ്. എങ്കിലും എല്ലാ ഗ്രൂപ് മത്സരവും നോക്കൗട്ട് മത്സരംപോലെ ഗൗരവത്തോടെ കാണുമെന്നും മിതാലി പറഞ്ഞു. സന്നാഹ മത്സരത്തിനാണ് ഇന്ത്യന്‍ ടീം ബംഗളൂരുവിലത്തെിയത്. ടൂര്‍ണമെന്റിലെ മറ്റു ടീം ക്യാപ്റ്റന്മാര്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മിതാലി. ആസ്ട്രേലിയക്കും ശ്രീലങ്കക്കുമെതിരെ മികച്ചപ്രകടനം നടത്തിയാണ് വനിതാ ടീമും ടൂര്ണമെന്റിനത്തെുന്നത്. അതിനാല്‍ ആത്മവിശ്വാസം ഏറെയാണ്. ഇന്ത്യ അടുത്തിടെ തോല്പിച്ച ടീമാണെങ്കിലും ഓസീസ്തന്നെയാണ് പെണ്പോരാളികളിലെ പേടിയുള്ള സംഘം. ആസ്ട്രേലിയന്‍ പര്യടനത്തിനുശേഷം ഇന്ത്യയുടെ ഫീല്‍ഡിങ് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ലോകകപ്പില്‍ അതിന്‍െറ പ്രയോജനം കാണാനാവുമെന്ന് മിതാലി പറഞ്ഞു.
Next Story
