Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സന്തോഷ് ട്രോഫി: പഞ്ചാബിന് ജയം;  ഗോവക്ക് സമനില

text_fields
bookmark_border
സന്തോഷ് ട്രോഫി: പഞ്ചാബിന് ജയം;  ഗോവക്ക് സമനില
cancel

നാഗ്പുര്‍: 70ാമത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബിന് ആദ്യ ജയം. ഗ്രൂപ് ‘ബി’യില്‍ അസമിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് പഞ്ചാബ് വീഴ്ത്തിയത്. അതേസമയം, സെമി ഉറപ്പിക്കാനിറങ്ങിയ ഗോവയെ തമിഴ്നാട് ഗോള്‍രഹിത സമനിലയില്‍ തളച്ചു. തുടര്‍ച്ചയായ രണ്ടുജയവുമായാണ് ഗോവ കളത്തിലിറങ്ങിയത്. പഞ്ചാബിനുവേണ്ടി വിജയ് കുമാറും (11ാം മിനിറ്റ്), പവന്‍കുമാര്‍ തിവാരിയുമാണ് (74) സ്കോര്‍ ചെയ്തത്. ആദ്യ മത്സരത്തില്‍ പഞ്ചാബ് പശ്ചിമ ബംഗാളിനോട് തോറ്റിരുന്നു. ഞായറാഴ്ച സര്‍വിസസ് മഹാരാഷ്ട്രയെയും ജമ്മു-കശ്മീര്‍, മിസോറമിനെയും നേരിടും.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story