സിംഹത്തിെൻറ മുന്നിൽ നിന്ന് സെൽഫി;രവീന്ദ്ര ജഡേജ വിവാദത്തിൽ
text_fieldsഅഹമ്മദാബാദ്: സുരക്ഷ മറികടന്ന് സിംഹത്തിന് മുന്നിൽ നിന്ന് സെൽഫിയെടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ വിവാദത്തിൽ. സിംഹങ്ങളുടെ വിഹാര കേന്ദ്രമായ ഗിർവനത്തിലാണ് സംഭവം. ട്രക്കിങ്ങിനിടയിൽ വെച്ചാണ് യാതൊരു സുരക്ഷയുമില്ലാതെ ജഡേജ സിംഹത്തിന് മുന്നിൽ നിന്ന് സെൽഫിയെടുത്തത് .ചിത്രം സോഷ്യൽ മീഡിയയിലൂടെ പുറത്തായതോടെയാണ് സംഭവം വനം വകുപ്പിെൻറ ശ്രദ്ധയിൽ പെട്ടത്.
സഫാരിക്കിടെ വാഹനത്തില്‍ നിന്നും സന്ദര്‍ശകര്‍ക്ക് പുറത്തിറങ്ങാനുള്ള അനുവാദമില്ല. ഇത് ലംഘിച്ചാണ് രവീന്ദ്ര ജഡേജ സാഹസിക സെല്‍ഫിയെടുത്തത്. ഭാര്യ റിവ സോളങ്കിയും ജഡേജയ്‌ക്കൊപ്പമുണ്ടായിരുന്നു. ഗിര്‍ വനത്തിലെ ഗാര്‍ഡുകളുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. അന്വേഷണത്തിന് വനം വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
