കോഹ്ലിക്ക് 34 കോടിയുടെ ഫ്ലാറ്റ്
text_fieldsമുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ സ്റ്റാർ ബാറ്റ്സ്മാനും ടെസ്റ്റ് ടീം ക്യാപ്റ്റനുമായ വിരാട്കോഹ്ലി 34 കോടിയുടെ ഫ്ലാറ്റ് വാങ്ങുന്നതായി റിപ്പോർട്ട്. 1973 മുതൽ വോളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒാംകാർ റസിഡൻഷ്യൽ പ്രോജക്ടിെൻറ ഉടമസ്ഥതയിൽ മുംബൈയിലുള്ള ആഡംബര ഫ്ലാറ്റാണ് കോഹ്ലി വാങ്ങിയത്. 7171 സ്ക്വെയർ ഫീറ്റിൽ അറേബ്യൻ കടലിന് അഭിമുഖമായി നിൽക്കുന്ന കെട്ടിടത്തിെൻറ 35ാമത് നിലയാണ് അദ്ദേഹം വാങ്ങിയത്.
മറ്റൊരു ക്രിക്കറ്റ് താരം യുവരാജ് സിങ് 2014ൽ ഇതിെൻറ 29ാം നില സ്വന്തമാക്കിയിരുന്നു. പ്രമുഖ കെട്ടിട നിർമാണ കമ്പനിയായ സ്കൈ ബംഗലോവ്സിെൻറ കൂടി ഭാഗമായ കെട്ടിടത്തിൽ വിശലമായ കിടപ്പു മുറി, ഡൈനിംങ് ഹാൾ, സൗകര്യ പ്രദമായ കുളിമുറി, വ്യായാമത്തിനുള്ള സ്ഥലം, അടുക്കള, ജോലിക്കാർക്ക് വേണ്ടിയുള്ള മുറികൾ അവർക്കായിട്ട് പ്രത്യേകം അടുക്കള തുടങ്ങിയവയുമുണ്ട്. 2018 ഒാടെയാണ് കോഹ്ലി ഇതിൽ താമസമാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
