Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോകേഷ് രാഹുലും...

ലോകേഷ് രാഹുലും അമ്പാട്ടി റായിഡുവും തിളങ്ങി; ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം

text_fields
bookmark_border
ലോകേഷ് രാഹുലും അമ്പാട്ടി റായിഡുവും തിളങ്ങി; ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം
cancel

ഹരാരെ: സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം. ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിങ്ങിനയച്ചപ്പോള്‍ 49.5 ഓവറില്‍ 168ന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഓപണര്‍ ലോകേഷ് രാഹുലിന്‍െറ അരങ്ങേറ്റ സെഞ്ച്വറി (100 നോട്ടൗട്ട്) ബലത്തില്‍ ഇന്ത്യ 42.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അമ്പാട്ടി റായുഡു 62 റണ്‍സുമായി പുറത്താവാതെ നിന്നു. മലയാളിതാരം കരുണ്‍ നായരുടെ (7) വിക്കറ്റ് മാത്രമേ ഇന്ത്യക്ക് നഷ്ടമായുള്ളൂ. സിംബാബ്വെ നിരയില്‍ എല്‍ട്ടന്‍ ചിഗുംബുര (41) ആണ് ടോപ് സ്കോറര്‍. ജസ്പ്രീത് ബുംറ നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ധവാല്‍ കുല്‍ക്കര്‍ണി, ബരീന്ദര്‍ സ്രാന്‍ എന്നിവര്‍ രണ്ടുവിക്കറ്റും വീഴ്ത്തി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india zimbabwe
Next Story