കോഹ്ലിക്ക് ഇരട്ട സെഞ്ച്വുറി
text_fieldsആന്‍റിഗ്വ: ട്വന്‍റി20 ആയാലും ടെസ്റ്റ് ആയാലും കോഹ്ലി കോഹ്ലി തന്നെ. സെഞ്ച്വറിയൊക്കെ എന്ത്. ഡബ്ള്‍ സെഞ്ച്വറിയാണേല്‍ നോക്കാം. ഐ.പി.എല്ലില്‍ നിര്‍ത്തിയിടത്തുനിന്ന് വെസ്റ്റിന്‍ഡീസില്‍ തുടങ്ങിയപ്പോള്‍ അക്കൗണ്ടില്‍ വരവുവെച്ചത് ടെസ്റ്റിലെ കന്നി ഡബ്ള്‍ സെഞ്ച്വറി.
രണ്ടാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ കോഹ്ലിയുടെ സ്കോര്‍ പുറത്താകാതെ 200. ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 404. ഒപ്പം ആര്‍. അശ്വിന്‍െറ അര്‍ധ സെഞ്ച്വറിയും.
ആദ്യ ദിവസം 143 റണ്‍സുമായി ക്രീസില്‍നിന്ന കോഹ് ലി ഡബ്ള്‍ തികക്കുമോ എന്നതായിരുന്നു രണ്ടാം ദിവസം ഉറ്റുനോക്കിയിരുന്നത്. ലഞ്ചിനു പിരിയുന്നതിന് തൊട്ടുമുമ്പ് കോഹ്ലി തന്‍െറ കന്നി ഡബ്ള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പുതിയ പന്തുമായി രണ്ടാം ദിവസം ആക്രമണം തുടങ്ങിയ വിന്‍ഡീസ് ബൗളിങ്ങിന് കോഹ്ലി-അശ്വിന്‍ സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിഞ്ഞില്ല. അതിനിടയില്‍ അശ്വിന്‍ ടെസ്റ്റിലെ തന്‍െറ ഏഴാം അര്‍ധ സെഞ്ച്വറിയും തികച്ചു. 64 റണ്‍സെടുത്ത് അശ്വിന്‍ ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കുന്നുണ്ട്. ഇടക്ക് അശ്വിന്‍ വിക്കറ്റ് കീപ്പര്‍ ഷെയ്ന്‍ ഡോവ്റിച്ചിനു കൊടുത്ത സുന്ദരന്‍ അവസരം കൈവിടുകയും ചെയ്തു. മുരളി വിജയ് (7), ശിഖര്‍ ധവാന്‍ (84), ചേതേശ്വര്‍ പൂജാര (16), അജിന്‍ക്യ രഹാനെ (22) എന്നീ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്ത്യന്‍ ഇന്നിങ്സിലെ നാലില്‍ മൂന്ന് വിക്കറ്റും ലെഗ് സ്പിന്നര്‍ ദേവേന്ദ്ര ബിഷുവാണ് വീഴ്ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
