ധോണിയുടെ ഹെയർസ്റ്റൈലുകൾ ഇയാളുടേതാണ്
text_fieldsറാഞ്ചി: ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ എം.എസ് ധോണി തൻറേതു മാത്രമായ ചില ഇഷ്ടങ്ങളിലൂടെ വാർത്തകളിലിടം പിടിച്ചിട്ടുണ്ട്. അതിലൊന്നാണ് ധോണിയുടെ സ്റ്റൈലൻ മുടി. ഇന്ത്യൻ ടീമിലേക്ക് വന്ന ആദ്യ നാളുകളിലെ ധോണിയുടെ നീളൻ മുടി അന്നത്തെ പാക് പ്രസിഡൻറ് പർവേസ് മുശറഫ് അടക്കമുള്ളവരുടെ പ്രശംസ നേടിയതുമാമ്. ട്വൻറി 20 ലോകകപ്പ് ജയത്തോടെ മുടി വെട്ടി മൊട്ടയടിച്ച് ധോണി വീണ്ടും വാർത്ത സൃഷ്ടിച്ചു. പിന്നീട് വീണ്ടും വിത്യസ്ത ഹെയർ സ്റ്റൈലുകളിലൂടെ മഹി മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
എന്നാൽ ധോണിയുടെ ഈ ഹെയർസ്റ്റൈലുകൾ പിറക്കുന്നത് എതെങ്കിലും ഹൈവൈ സലൂണുകളിൽ നിന്നായിരിക്കും എന്നാണ് ഇത്രയും കാലം ആരാധക ലോകം കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ ധോണി തന്നെ ഇതിൻെറ രഹസ്യം വെളിപ്പെടുത്തി. സ്വപ്ന ഭവാനിയെന്ന സ്വന്തം മുടിവെട്ടുകാരാണ് തൻെറ ഹെയർ സ്റ്റൈലുകൾക്ക് പിന്നിലെന്ന് വെളിപ്പെടുത്തുന്ന ധോണിയുടെ ഫോട്ടോ പുറത്ത് വന്നതോടെ ആരാധകരിൽ നിന്നും ധോണിക്ക് അഭിനന്ദന പ്രവാഹമായിരുന്നു. ധോണിയുടെ ലാളിത്യമാണ് ഇത് സൂചിപ്പിക്കുന്നതെന്നും തലൈവർ രജനീകാന്തിനെപ്പോലെയാണ് ധോണിയെന്നും ഒരു ആരാധകൻ പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
.jpg)